Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryലഹരി വിരുദ്ധ...

ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി

ചങ്ങനാശ്ശേരി : യുവജനതയെ നശിപ്പിക്കുക, സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുക, അകാരണമായ ഭയവും അരാജകത്വവും സമൂഹത്തില്‍ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കടന്നുവരുന്ന മദ്യത്തിനും മയക്കുമരുന്നിനും എതിരെ ജാഗ്രതയായിരിക്കുക. ഒറ്റക്കെട്ടായി പ്രതിരോധിക്കുക, സമൂഹത്തെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ വിവേകാനന്ദ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷനും തെങ്ങണ ഗുഡ് ഷെപ്പേര്‍ഡ് പബ്ലിക് സ്‌കൂളൂം സംയുക്തമായി നടത്തിയ ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് ഗുഡ് ഷെപ്പേര്‍ഡ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സുനിത സതീഷ് ഉദ്ഘാടനം ചെയ്തു.

ഗോപാലകൃഷ്ണപിളള പി.ആര്‍. (പ്രസിഡന്റ്, വിവേകാനന്ദ റസിഡന്റ്‌സ് അസോസിയേഷന്‍) അദ്ധ്യക്ഷത വഹിച്ചു. സോണി ജോസ് (വൈസ് പ്രിന്‍സിപ്പല്‍, ഗുഡ് ഷെപ്പേര്‍ഡ് പബ്ലിക് സ്‌കൂള്‍) സ്വാഗതം ചെയ്തു. ചങ്ങനാശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ രാജേഷ് ആര്‍ ‘ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നയിച്ചു. ഉപഹാരസമര്‍പ്പണം പ്രീത് പി ജോസ്(ജോ. സെക്രട്ടറി, വിവേകാനന്ദ റസിഡന്റ്‌സ് അസോസിയേഷന്‍) നിര്‍വ്വഹിച്ചു. ജയദ്രഥന്‍ കെ.സി. (സെക്രട്ടറി, വിവേകാനന്ദ റസിഡന്റ്‌സ് അസോസിയേഷന്‍) കൃതജ്ഞതയും പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രതിപക്ഷ നേതാവിനും റിയാസിനുമെതിരെ അന്വേഷണമാകാം: ഇഡി കത്തില്‍ എജിയുടെ നിയമോപദേശം

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അന്വേഷണമാകാമെന്ന് എജിയുടെ നിയമോപദേശം. അന്വേഷണം ഏത് ഏജന്‍സി നടത്തണമെന്ന കാര്യത്തില്‍ സര്‍ക്കാരിന്...

കേരള ജനതയ്‌ക്ക് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു

ന്യൂഡൽഹി: കേരളത്തിലെ ബിജെപി- എൻഡിഎയ്‌ക്ക് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിൽ എഴുതി. കേരളത്തിന്റെ പുരോഗതിക്ക് അത്യന്താപേക്ഷിതമായ വിഷയങ്ങൾ ഞങ്ങൾ തുടർന്നും ഉന്നയിക്കുകയും ഒരു വികസിത കേരളം എന്ന...
- Advertisment -

Most Popular

- Advertisement -