Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപതിനാലുകാരിയെ പിതാവും...

പതിനാലുകാരിയെ പിതാവും ബന്ധുക്കളും പീഡിപ്പിച്ച കേസിൽ നാലാം പ്രതിക്കായി അന്വേഷണം ഊർജിതമാക്കി

ആലപ്പുഴ: പുന്നപ്രയിൽ പതിനാലുകാരിയെ പിതാവും ബന്ധുക്കളും പീഡിപ്പിച്ച കേസിൽ നാലാം പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. അതിജീവിതയുടെ പിതാവിന്‍റെ ബന്ധുവാണ് നാലാം പ്രതി. പിതാവ്, പിതാവിന്‍റെ സഹോദരി ഭർത്താവ്, സഹോദരിയുടെ മകൻ എന്നിവരാണ് നിലവിൽ അറസ്റ്റിലായത്.

പിതാവിനൊപ്പം മദ്യപിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധുവാണ് പിടിയിലാകാനുള്ളത്. ഇയാൾ ഒളിവിലാണ്. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്യും. 2022 മുതലാണ് പതിനാലുകാരി പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനത്തിന് ഇരയായത്. കഴിഞ്ഞ ദിവസം പെൺകുട്ടി സുഹൃത്തിനോട് വിവരങ്ങൾ തുറന്നു പറഞ്ഞപ്പോഴാണ് സംഭവം പുറത്തായത്.

പെൺകുട്ടിയെ സുരക്ഷിതമായി കുടുംബശ്രീയുടെ കീഴിലുള്ള സ്നേഹിത സെന്‍ററിലേക്ക് മാറ്റിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കളക്ട്രേറ്റിലെ മരം വീണ് പരിക്കേറ്റവര്‍ക്ക് ധനസഹായം നല്‍കാതെ ജില്ലാ ഭരണകൂടം കബളിപ്പിക്കുന്നതായി ആക്ഷേപം

ആലപ്പുഴ : ആലപ്പുഴ കളക്ട്രേറ്റിലെ മരം വീണ് പരിക്കേറ്റവര്‍ക്ക് രണ്ട് മാസം പിന്നിട്ടിട്ടും പ്രഖ്യാപിച്ച ധനസഹായം നല്‍കാതെ ജില്ലാ ഭരണകൂടം കബളിപ്പിക്കുന്നതായി ആക്ഷേപം. അനുവദിച്ച തുച്ഛമായ തുക പോലും നല്‍കാത്ത അധികൃതരുടെ നടപടിയില്‍...

200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി : പ്രത്യേക ​സ്ത്രീ സുരക്ഷാ സേന: ആദ്യ ഫയലുകളിൽ ഒപ്പിട്ട് വിജയ്

ചെന്നൈ : തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ചു മുഖ്യമന്ത്രിയായി അധികാരമേറ്റ സി. ജോസഫ് വിജയ് തന്റെ ആദ്യ പ്രവൃത്തിദിനത്തിൽ തന്നെ നിർണ്ണായകമായ മൂന്ന് ഉത്തരവുകളിൽ ഒപ്പുവെച്ചു. ചെന്നൈ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ...
- Advertisment -

Most Popular

- Advertisement -