Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNew Delhiഉപതിരഞ്ഞെടുപ്പ് :...

ഉപതിരഞ്ഞെടുപ്പ് : ബംഗാളിലും അസമിലും ബിജെപി ,തമിഴ്‌നാട്ടിൽ ടി വി കെ

ന്യൂഡൽഹി : അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ സീറ്റിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികൾക്ക് മുന്നേറ്റം. ബംഗാളിൽ വോട്ടെണ്ണൽ നടക്കുന്ന നന്ദിഗ്രാമിലും റെജിനഗറിലും ബിജെപിയാണ് നിലവിൽ ലീഡ് ചെയ്യുന്നത്.അസമിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ സിറ്റിങ് ലോക്സഭാ സീറ്റിൽ വ്യക്തമായ ലീഡ് ബിജെപി സ്വന്തമാക്കിയിട്ടുണ്ട്.

തമിഴ്‌നാട്ടിൽ മധുരാന്തകത്തും ധാരാപുരത്തും വിജയിയുടെ പാർട്ടിയാണ് മുന്നേറുന്നത്. എഐഎഡിഎംകെയുടെ സിറ്റിങ് സീറ്റുകളായിരുന്നു ഇവ .അണ്ണാ ഡിഎംകെയിൽ നിന്നു രാജിവച്ചവർ തന്നെയാണ് ടിവികെ സ്ഥാനാർഥികളായി രംഗത്തിറങ്ങിയത്. പുതുച്ചേരിയിലെ തട്ടാൻചാവടി സീറ്റിൽ എൻഡിഎ മുന്നണിയിലുളള ഭരണകക്ഷിയായ ഓൾ ഇന്ത്യ എൻ.ആർ.കോൺഗ്രസിനാണ് വിജയം. അസമിലെ നാഗോൺ ലോക്‌സഭാ സീറ്റിൽ ഒരു ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ബിജെപി വിജയമുറപ്പിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാവേലിക്കരയിൽ മുൻ കൗൺസിലർ മരിച്ച നിലയിൽ ; മകൻ കസ്റ്റഡിയിൽ

മാവേലിക്കര : മാവേലിക്കര നഗരസഭയിലെ മുൻ കൗൺസിലർ ഉമ്പർനാട് ഇട്ടിയപ്പൻവിള വൃന്ദാവൻ കനകമ്മ സോമരാജനെ (68) കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി .സംഭവത്തിൽ മകൻ കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു .സ്വത്തിന്റെ പേരിൽ നടന്ന...

അഖിൽ മാരാർ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായേക്കും

കൊല്ലം : സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ ട്വന്റി ട്വന്റിയിൽ ചേരുമെന്ന് സൂചന. ട്വന്റി ട്വന്റി നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് അഖിൽ മാരാർ സ്ഥിരീകരിച്ചു . വൈകീട്ട് മൂന്ന് മണിക്ക്...
- Advertisment -

Most Popular

- Advertisement -