ന്യൂഡൽഹി : മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഔദ്യോഗിക വസതിയായിരുന്ന ‘ശീഷ് മഹൽ’ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ഡൽഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി പർവേഷ് സാഹിബ് സിങ്.സിവിൽ ലൈൻസിലെ 6 ഫ്ലാഗ്‌സ്റ്റാഫ് റോഡിലുള്ള ബംഗ്ലാവ് അടുത്ത ആഴ്ച മുതൽ സന്ദർശകർക്കായി തുറന്നുകൊടുക്കും .ഒരാൾക്ക് ഏകദേശം 20 രൂപയായിരിക്കും പ്രവേശന നിരക്കെന്നാണ് വിവരം.
പൊതുജനങ്ങളുടെ ആവശ്യപ്രകാരമാണ് വസതി സന്ദർശനത്തിനായി തുറന്നുകൊടുക്കുന്നതെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.2015 മുതൽ 2024 വരെ ഡൽഹി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കെജ്‌രിവാൾ താമസിച്ചിരുന്നത് ഈ ബംഗ്ലാവിലായിരുന്നു .സിഎജി റിപ്പോർട്ട് പ്രകാരം കെജ്‌രിവാളിന്‍റെ ഔദ്യോഗിക വസതിയുടെ നവീകരണത്തിന് ഏകദേശം 33.66 കോടി രൂപയാണ് ചെലവായത്.





