Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsചെറുകോല്‍ ഉത്രാടം...

ചെറുകോല്‍ ഉത്രാടം ജലോത്സവം സെപ്റ്റംബര്‍ നാലിന്

പത്തനംതിട്ട : ചെറുകോല്‍ ഉത്രാടം ജലോത്സവം സെപ്റ്റംബര്‍ നാലിന് പമ്പാ നദിയില്‍ സംഘടിപ്പിക്കുമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ. ഉത്രാടം ജലോത്സവം തിരുവോണതോണിക്ക് തടസമില്ലാതെ വൈകിട്ട് നാലിന് മുമ്പ് പൂര്‍ത്തിയാക്കുമെന്നും എംഎല്‍എ അറിയിച്ചു.ചെറുകോല്‍ ഉത്രാടം ജലോത്സവം ആദ്യമായാണ് സംഘടിപ്പിക്കുന്നത്.

ജലോത്സവത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ എംഎല്‍എ അധ്യക്ഷനായി. പഞ്ചായത്ത്, പോലിസ്, അഗ്നിശമനസേന, ആരോഗ്യവകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യം ഒരുക്കും. സ്‌കൂബ ടീം ഉള്‍പ്പടെ സുരക്ഷയ്ക്കാവശ്യമയ എല്ലാ സജീകരണം തയാറാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, തിരുവല്ല സബ്കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, ഡിഎം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, തിരുവല്ല ഡിവൈഎസ്പി ന്യുമാന്‍, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ സന്തോഷ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള ബജറ്റ് ഇന്ന് :  ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുക. നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍, ഒട്ടേറെ ജനപ്രിയ പ്രഖ്യാപനങ്ങള്‍...

പോലീസിനെ കണ്ട് എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു

കോഴിക്കോട് : പൊലീസിനെ കണ്ട് ലഹരിപ്പൊതി വിഴുങ്ങിയ യുവാവ് മരിച്ചു. മൈക്കാവ് സ്വദേശി ഷാനിദാണ് (28) മരിച്ചത്. പൊലീസിനെ കണ്ട് ഭയന്നോടിയ ഷാനിദ് കയ്യിലുണ്ടായിരുന്ന 130 ഗ്രാം എംഡിഎംഎ പൊതിയാണ് വിഴുങ്ങിയത്. ഇക്കാര്യം...
- Advertisment -

Most Popular

- Advertisement -