Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതിരഞ്ഞെടുപ്പ് : ഹരിത...

തിരഞ്ഞെടുപ്പ് : ഹരിത പ്രോട്ടോകോൾ പ്രചാരണത്തിനായി  ഹരിത വഞ്ചി യാത്ര

ആലപ്പുഴ: കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ഹരിത പ്രോട്ടോക്കോൾ സന്ദേശം വോട്ടർമാരിലേക്ക് എത്തിക്കുന്നതിനായി ആലപ്പുഴയിൽ ‘ഹരിത വഞ്ചി’ പ്രയാണം ആരംഭിച്ചു. കുട്ടനാടൻ പഞ്ചായത്തുകളിലെയും ആലപ്പുഴ നഗരസഭയിലെയും ഉൾപ്രദേശങ്ങളിലെ വോട്ടർമാരിലേക്ക് പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേറിട്ട പ്രചാരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ തിരഞ്ഞെടുപ്പ് വേളയിൽ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന മൈക്ക് അനൗൺസ്‌മെന്റുകളും ബോധവൽക്കരണ ലഘുലേഖകളുടെ വിതരണവും ഹരിത വഞ്ചിയിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഹരിത വഞ്ചി യാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം ഡെപ്യൂട്ടി കളക്ടർ ആശ സി. എബ്രഹാം നിർവ്വഹിച്ചു. ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ഷിൻസ് ഡി. ചടങ്ങിൽ സ്വാഗതം ആശംസിച്ചു. മുൻസിപ്പൽ സെക്രട്ടറി എസ്. സനിൽ, നഗരസഭ നോഡൽ ഓഫീസർ സി. ജയകുമാർ, ശുചിത്വ മിഷൻ ജില്ലാ അസിസ്റ്റന്റ് കോർഡിനേറ്റർ വി. രേവതി എന്നിവർ സംസാരിച്ചു.

ആലപ്പുഴയുടെ തനതായ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ജലഗതാഗതത്തിലൂടെയുള്ള ഈ പ്രചാരണ രീതിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിലും വിവിധ ഉൾനാടൻ കേന്ദ്രങ്ങളിൽ ഹരിത വഞ്ചി പര്യടനം നടത്തും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീണയുടെ സിം കാർഡ് നന്ദുലാലിന്റെ പേരിൽ : എന്തിന് ഉപയോ​ഗിച്ചെന്ന് അറിയില്ലെന്ന് നന്ദുലാലിന്റെ മൊഴി

കോഴിക്കോട് : വീണാ ടി ഉപയോഗിച്ച സിം കാർഡ് കോഴിക്കോട്ടെ ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജർ ആയ നന്ദുലാൽ എന്ന ആളുടെ പേരിലാണ് എടുത്തിരിക്കുന്നതെന്ന് ഇ‍ഡി. തന്നോട് സിം എടുത്ത് നല്‍കാന്‍ പറഞ്ഞെന്നും എന്തിനാണ്...

149-ാമത് മന്നം ജയന്തി ആഘോഷങ്ങൾ ജനുവരി ഒന്ന്, രണ്ട് തീയതികളിൽ

ചങ്ങനാശ്ശേരി : 149-ാമത് മന്നം ജയന്തി ആഘോഷങ്ങൾ ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കും. ജനുവരി ഒന്നിന് രാവിലെ ഏഴുമുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന,10.30-ന് അഖിലകേരള  നായർ പ്രതിനിധിസമ്മേളനം സമ്മേളനത്തിൽ എൻഎസ്എസ് ജനറൽ...
- Advertisment -

Most Popular

- Advertisement -