Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപനച്ചിക്കാട്ട് ദേശീയ...

പനച്ചിക്കാട്ട് ദേശീയ നൃത്തസംഗീതോത്സവത്തിന് തുടക്കം; നവരാത്രി പൂജകൾ ആരംഭിച്ചു

കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള ദേശീയ നൃത്തസംഗീതോത്സവം പ്രശസ്ത കർണാടക സംഗീതജ്ഞൻ അനീഷ് ഭട്ട് (മംഗളൂരു) ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

മൃദംഗവിദ്വാൻ ചങ്ങനാശ്ശേരി  സതീഷ്‌കുമാർ, ക്ഷേത്രം അസിസ്റ്റന്റ് മാനേജർ കെ. വി. ശ്രീകുമാർ എന്നിവർ സന്നിഹിതരായി. തുടർന്ന് അനീഷ് ഭട്ടിന്റെ കർണാടക സംഗീതക്കച്ചേരി അരങ്ങേറി. ക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ നവരാത്രി വിശേഷാൽ പൂജകൾ ആരംഭിച്ചു. വൈകുന്നേരം പൂമൂടൽ, പുഷ്പാഭിഷേകം, മഹാരതി എന്നിവ ഭക്തിനിർഭരമായി നടന്നു.

ദേശീയ നൃത്തസംഗീതോത്സവത്തിന്റെ ഭാഗമായി ഒക്ടോബർ 12 തിങ്കളാഴ്ച പ്രശസ്ത ചലച്ചിത്രതാരം ആശാ ഭൈജു, ചാന്ദിനി എന്നിവരും സംഘവും അവതരിപ്പിക്കുന്ന ‘നാടനമാധുരി’ അരങ്ങേറും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ പ്രഖ്യാപിച്ചു

ന്യൂഡൽഹി : ഇന്ത്യയും ന്യൂസിലൻഡും നിർണായക സ്വതന്ത്ര വ്യാപാര കരാർ  പ്രഖ്യാപിച്ചു. കരാറിൽ മൂന്ന് മാസത്തിനകം ഇരുരാജ്യങ്ങളും ഒപ്പിടുമെന്നാണ് റിപ്പോർട്ട്. അ‍ഞ്ച് റൗണ്ട് ചർച്ചകൾക്ക് ശേഷമായിരുന്നു തീരുമാനം. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം...

അഞ്ചാംക്ലാസ്സുകാരിക്ക് ലൈംഗികപീഡനം : രണ്ടുപേർ അറസ്റ്റിൽ

പത്തനംതിട്ട : പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവും സുഹൃത്തും കോയിപ്രം പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം നെയ്യാർ മൈലക്കര പുലിക്കുഴി കിഴക്കൻകര പുത്തൻവീട്ടിൽ നിന്നും തോട്ടപ്പുഴശ്ശേരി നെടും പ്രയാർ പ്രമാടത്തുപാറയിൽ താമസിക്കുന്ന ബി...
- Advertisment -

Most Popular

- Advertisement -