Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsസപ്ലൈകോയിൽ പച്ചരിക്ക്...

സപ്ലൈകോയിൽ പച്ചരിക്ക് ക്ഷാമം; സബ്സിഡി വിതരണം രണ്ടുകിലോയായി ചുരുക്കി

പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ചതോടെ വിപണിയിൽ പച്ചരിയുടെ ആവശ്യകത വർധിച്ചിരിക്കെ സപ്ലൈകോയിൽ പച്ചരിക്ഷാമം രൂക്ഷമാകുന്നു. സബ്സിഡി നിരക്കിൽ ലഭിച്ചിരുന്ന പച്ചരിയുടെ അളവ് പത്ത് കിലോയിൽ നിന്ന് രണ്ട് കിലോയായി വെട്ടിക്കുറച്ചത് ഉപഭോക്താക്കൾക്ക് തിരിച്ചടിയായി.

മണ്ഡലകാലത്ത് ശബരിമലയിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണം വർധിച്ചതോടെ അരിക്കും മറ്റ് അവശ്യസാധനങ്ങൾക്കും ആവശ്യകത ഉയർന്നിട്ടുണ്ട്. എന്നാൽ ആവശ്യത്തിന് പച്ചരി ലഭ്യമാക്കാൻ സപ്ലൈകോയ്ക്ക് കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. സബ്സിഡി നിരക്കിൽ പത്ത് കിലോ പച്ചരി ലഭിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ രണ്ട് കിലോയായി പരിമിതപ്പെടുത്തിയിരിക്കുന്നത്.

വിപണിയിൽ അരിവില ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ കുറഞ്ഞ വിലയ്ക്ക് അരി ലഭിക്കുമെന്ന പ്രതീക്ഷയിലെത്തുന്ന സാധാരണക്കാർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പാക്കി പഴയതുപോലെ സബ്സിഡി ആനുകൂല്യം ലഭ്യമാക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓപ്പറേഷൻ സിന്ദൂർ ; 6 പാക് സൈനിക വിമാനങ്ങൾ തകർത്തു : വ്യോമസേന മേധാവി

ബെംഗളൂരു : ഓപ്പറേഷൻ സിന്ദൂറിൽ ആറ് പാക് സൈനിക വിമാനങ്ങൾ വെടിവച്ചിട്ടതായി സ്ഥിരീകരിച്ച് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ പി സിം​ഗ്. അഞ്ച് പാക്ക് യുദ്ധവിമാനങ്ങളും ഒരു വ്യോമനിരീക്ഷണ വിമാനവുമാണ്...

ലിഫ്റ്റിനുള്ളില്‍ തല കുടുങ്ങി സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന് ദാരുണാന്ത്യം

കൊച്ചി : സര്‍വീസ് ലിഫ്റ്റിനുള്ളില്‍ തല കുടുങ്ങി സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാജീവനക്കാരന് ദാരുണാന്ത്യം. എറണാകുളം പ്രോവിഡന്‍സ് റോഡിലുള്ള വളവി ആന്‍ഡ് കമ്പനിയിലെ സുരക്ഷാജീവനക്കാരന്‍ കൊല്ലം പടപ്പക്കര ചരുവിള പുത്തന്‍വീട്ടില്‍ എ ബിജു (42)...
- Advertisment -

Most Popular

- Advertisement -