Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKannurജില്ലാ പഞ്ചായത്ത്...

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു പി പി ദിവ്യയെ നീക്കി : മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചേക്കും

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയ പി പി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനത്തു നിന്നും നീക്കി .കെ.കെ.രത്‌നകുമാരിയായിരിക്കും പകരം പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത് . ദിവ്യയെ പ്രതി ചേർത്ത് ഇന്നലെ കോടതിയിൽ കണ്ണൂർ ടൗൺ പൊലീസ് റിപ്പോർട്ട്‌ നൽകിയിരുന്നു.

അതേസമയം,കേസിൽ മുൻകൂർ ജാമ്യം തേടി പിപി ദിവ്യ ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകിയേക്കും. ദിവ്യയെ ഇന്ന് പോലീസ് ചോദ്യം ചെയ്‌തേക്കും.നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. കൂടുതൽ പേരെ പ്രതി ചേർക്കുമെന്നും സൂചനയുണ്ട് .

പ്രെട്രോൾ പമ്പിന്റെ ഫയൽ നീക്കത്തിൽ നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഒരാഴ്ച കൊണ്ട് എൻഒസി ഫയൽ തീർപ്പാക്കിയെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന്

ന്യൂ ഡൽഹി : പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും. പ്രോടേം സ്പീക്കറായി തെരഞ്ഞെടുത്ത...

അപേക്ഷ ക്ഷണിച്ചു

കോട്ടയം: കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ഠിത സ്‌കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം....
- Advertisment -

Most Popular

- Advertisement -