Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി ബസുകൾക്കുള്ളിലെ...

കെഎസ്ആർടിസി ബസുകൾക്കുള്ളിലെ പരസ്യ മദ്യപാനം : പരിശോധന ശക്തമാക്കി

തിരുവനന്തപുരം : കെഎസ്ആർടിസി ബസുകൾക്കുള്ളിലെ പരസ്യ മദ്യപാനം തടയാൻ പരിശോധന കർശനമാക്കുന്നു. ദീർഘദൂര, ഹ്രസ്വദൂര സർവീസുകളിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ കെഎസ്ആർടിസി സിഎംഡി നിർദേശം നൽകി. എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസിന്റെ നേതൃത്വത്തിലായിരിക്കും പരിശോധന.

തലശേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ ബസിനുള്ളിൽ അഞ്ചംഗ സംഘം പരസ്യമായി മദ്യപിച്ച സംഭവത്തിന് പിന്നാലെയാണ് നടപടി. സംഭവത്തിൽ മൂന്ന് പേരെ കഴിഞ്ഞ ദിവസം പന്തളം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നിലവിൽ ദീർഘദൂര ബസുകളിൽ മാത്രമാണ് പ്രധാനമായും പരിശോധന നടത്തിയിരുന്നത്.

ഇനി മുതൽ ഹ്രസ്വദൂര സർവീസുകളിലും പരിശോധന വ്യാപിപ്പിക്കാനാണ് നിർദേശം. ബസിനുള്ളിലെ യാത്രക്കാരുടെ പെരുമാറ്റവും നിയമലംഘനങ്ങളും നിരീക്ഷിക്കുന്നതിനാണ് നടപടി. നേരത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസ് പദവിയിൽ കെഎസ്ആർടിസിയിലെ ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്.

എന്നാൽ നിലവിൽ ഡിവൈഎസ്പി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥനാണ് ഈ ചുമതല വഹിക്കുന്നത്. ഇതോടെ പരിശോധന കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുമെന്നാണ് കെഎസ്ആർടിസി അധികൃതരുടെ പ്രതീക്ഷ. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ടയിലെ പ്രളയബാധിത കുടുംബങ്ങൾക്ക് 10000 രൂപ ധനസഹായം : 25.64 കോടി രൂപ അനുവദിച്ചു

പത്തനംതിട്ട : പ്രളയജലം കയറി നാശനഷ്ടം സംഭവിച്ച പത്തനംതിട്ട ജില്ലയിലെ കുടുംബങ്ങൾക്ക് അടിയന്തര ആശ്വാസമായി 25.64 കോടി രൂപ അനുവദിച്ചു. പ്രളയബാധിതരായ 25,648 കുടുംബങ്ങളുടെ വീടുകൾ വാസയോഗ്യമാക്കുന്നതിനാണ് തുക വിനിയോഗിക്കുന്നത്. ഒരു കുടുംബത്തിന്...

വിശ്വകർമ ജയന്തി ആഘോഷിച്ചു

തിരുവല്ല : ബി എം എസ് തിരുവല്ല മേഖലയുടെ നേതൃത്വത്തിൽ വിശ്വകർമ ജയന്തി ദേശീയ തൊഴിലാളി ദിനം തിരുവല്ലയിൽ വാഹനജാഥയും പ്രകടനവും പൊതു സമ്മേളനവുമായി നടത്തി. പ്രസിഡണ്ട് സുരേന്ദ്രൻ നായർ അധ്യക്ഷനായ ചടങ്ങ്...
- Advertisment -

Most Popular

- Advertisement -