Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടകരുടെ...

ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളിലെ ഡ്രൈവർമാരെ ലക്ഷ്യമിട്ട് വാറ്റുചാരായ വിൽപ്പന; ഒരാൾ പിടിയിൽ 

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാരെ ലക്ഷ്യമിട്ട് വാറ്റുചാരായം വിൽപ്പന നടത്തുന്നതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഒരാളെ നിലയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള വില്ലേജിൽ നാരാണംതോട് കൊന്നത്ത് എ. വീട്ടിൽ വിനോദ് കുമാർ (46) ആണ് അറസ്റ്റിലായത്.

ശനിയാഴ്ച രാവിലെ 9 മണിയോടെ നിലയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടുതോട് പ്രദേശത്താണ് സംഭവം. അനധികൃതമായി വാറ്റുചാരായം കൈവശം വെച്ച് വിൽപ്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ അഞ്ച് പ്ലാസ്റ്റിക് കുപ്പികളിലായി സൂക്ഷിച്ചിരുന്ന വാറ്റുചാരായം കണ്ടെത്തി.

പോലീസിനെ കണ്ട ഇയാൾ സഞ്ചിയിൽ ഉണ്ടായിരുന്ന വാറ്റുചാരായം ഉപേക്ഷിച്ച് വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ സമഗ്രമായ തിരച്ചിൽ നടുവിലാണ് പ്രതിയെ പിടികൂടിയത്. നിലയ്ക്കൽ പോലീസ് സ്റ്റേഷൻ എസ് ഐ മിഥുൻ അശോക്

എസ് സി സി പി ഒ മാരായ അഭിലാഷ്, സുരേഷ്, വിമൽ, ആന്റണി, രതീഷ്
സി പി ഒ മാരായ സുജിത്, അനീഷ്, സച്ചിൻ, വിഷ്ണു, സുധി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ചേർത്തല – മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 45 (പൂപ്പള്ളിക്കാവ്  ഗേറ്റ്), 46 (മാരാരി ടെമ്പിൾ ഗേറ്റ്)  നവംബർ 21-ന്  രാവിലെ 8  മണി മുതൽ വൈകീട്ട്...

കള്ളപ്പണം വെളുപ്പിക്കൽ ; കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ കെസി വീരേന്ദ്ര അറസ്റ്റില്‍ : 12 കോടി ഇഡി പിടിച്ചെടുത്തു

ബെംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടകയിലെ കോൺഗ്രസ് എംഎല്‍എ കെസി വീരേന്ദ്രയെ ഇഡി അറസ്റ്റ് ചെയ്തു .സിക്കിമില്‍ വെച്ചായിരുന്നു അറസ്റ്റ്. വിരേന്ദ്രയുടെ വസതികളിലും സ്ഥാപനങ്ങളിലും ഇ.ഡി നടത്തിയ റെയ്ഡിൽ 12 കോടി...
- Advertisment -

Most Popular

- Advertisement -