Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduമുക്കത്ത് ഹോട്ടൽ...

മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഹോട്ടലുടമ പിടിയിൽ

കോഴിക്കോട് : മുക്കത്ത് ഹോട്ടൽ ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ.ഹോട്ടലുടമ ദേവദാസാണ് തൃശ്ശൂർ കുന്നംകുളത്തുവച്ചു പിടിയിലായത്.മറ്റു പ്രതികളായ ഹോട്ടൽ ജീവനക്കാർ റിയാസ്, സുരേഷ് എന്നിവർ കൂടി ഇനിയും പിടിയിലാകാനുണ്ട്.

ദേവദാസിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ ജീവനക്കാരിയായിരുന്നു പെൺകുട്ടി.ശനിയാഴ്ച്ച രാത്രി താമസിക്കുന്ന വീട്ടിൽ ഓൺലൈൻ ​ഗെയിം കളിച്ചുകൊണ്ടിരിക്കെയാണ് യുവതിക്ക് നേരെ പീഡനശ്രമം ഉണ്ടായത്.യുവതി നിലവിളിക്കുന്നതും പീ‍ഡനശ്രമം തടയാൻ ശ്രമിക്കുന്നതും ഫോണിലെ സ്ക്രീൻ റെക്കോഡിൽ പതിഞ്ഞിരുന്നു .രക്ഷപെടാൻ കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടിയ പെൺകുട്ടി വാരിയെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലാപ്‌ടോപ്പ് വിതരണം ചെയ്തു

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായുള്ള ലാപ്‌ടോപ്പിന്റെ വിതരണോദ്ഘാടനം പ്രസിഡന്റ് എബ്രഹാം തോമസ് നിര്‍വഹിച്ചു. 11 വിദ്യാര്‍ഥികള്‍ക്കാണ് ലാപ്‌ടോപ്പുകള്‍ നല്‍കിയത്. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി വി വിഷ്ണു നമ്പൂതിരി,...

സുനില്‍ ഛേത്രി വിരമിക്കുന്നു

മുംബൈ : ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് 39 കാരനായ സുനിൽ ഛേത്രി ഇക്കാര്യം അറിയിച്ചത്.ജൂണ്‍ ആറിന് കുവൈത്തിനെതിരേ നടക്കുന്ന ലോകകപ്പ്...
- Advertisment -

Most Popular

- Advertisement -