Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് കാലവര്‍ഷം...

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു : തിങ്കളാഴ്ചയോടെ മഴ കുറയും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു. തിങ്കളാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന.  എല്‍നിനോ പ്രതിഭാസമാണ് കാലവര്‍ഷം ദുര്‍ബലമാകാന്‍ കാരണമെന്ന് അധികൃതർ വ്യക്തമാക്കുന്നത്.

നാളെ ഏതാനും ജില്ലകളില്‍ മാത്രമാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്്ക്കുള്ള സാധ്യതയുള്ളത്. തിങ്കളാഴ്ച മുതല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല എന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.  അഞ്ചുദിവസത്തെ പ്രവചനത്തില്‍ തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പ് ഇല്ല.

കാലവര്‍ഷ സീസണില്‍ മിതമായതോ ശക്തമായതോ ആയ എല്‍ നിനോയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. നിലവില്‍ ഭൂമധ്യരേഖാ പസഫിക് സമുദ്രത്തില്‍ എല്‍ നിനോ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) സമയത്ത് ഇത് കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യത.

സമുദ്രോപരിതലത്തിലെ താപ വര്‍ധനവിനോട് അന്തരീക്ഷം പ്രതികരിച്ചതിനാല്‍ സമുദ്ര-അന്തരീക്ഷ വ്യവസ്ഥകള്‍ ഇപ്പോള്‍ എല്‍ നിനോ സ്വഭാവം പ്രകടിപ്പിച്ചു തുടങ്ങി. ജൂണ്‍ മാസത്തോടെ പസഫിക്കിലെ താപനില എല്‍ നിനോ പരിധിയെ മറികടന്നു.

ഏപ്രില്‍-മെയ്-ജൂണ്‍ മാസങ്ങളിലെ മൂന്ന് മാസത്തെ ശരാശരി താപനില വ്യതിയാനം എല്‍ നിനോ പരിധിയായ 0.5 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി. ഇതാണ് കാലവര്‍ഷ സീസണില്‍ എല്‍ നിനോയ്ക്ക് സാധ്യത കല്‍പ്പിക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുനക്കരപൂരം: അക്ഷരനഗരിയെ ജനസാഗരമാക്കി

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഒമ്പതാം ഉത്സവ ദിനമായ ഇന്ന് നടന്ന തിരുനക്കരപൂരം അക്ഷര നഗരിയെ പൂരാവേശമാക്കി. കടുത്ത ചൂടിനെപോലും വകവെക്കാതെ ജനസാഗരമായി തിരുനക്കര മഹാദേവക്ഷേത്ര മൈതാനം. 22 കൊമ്പൻമാരാണു പൂരത്തിൽ അണിനിരന്നത്....

ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം : കമ്മീഷനെ നിയമിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചു. മുന്‍ ചീഫ് സെക്രട്ടറി ഡോ. വി പി ജോയി ആണ് ചെയര്‍മാന്‍....
- Advertisment -

Most Popular

- Advertisement -