മനില : ക്വാഡ് ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോദി കരുത്തനായ നേതാവാണെന്നും ലോകമെമ്പാടുമുള്ളവർ അദ്ദേഹത്തെ ബഹുമാനിക്കുന്നതായും ട്രംപ് പറഞ്ഞു.ഫിലിപ്പീൻസിൽ സംഘടിപ്പിച്ച ക്വാഡ് ഉച്ചകോടിക്കിടെയായിരുന്നു ട്രംപിന്റെ ഈ പരാമർശം.
ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്.മേഖലയിലെ സുരക്ഷ, സാമ്പത്തിക സഹകരണം, സാങ്കേതിക വിദ്യയിലെ പങ്കാളിത്തം തുടങ്ങിയ നിർണായക വിഷയങ്ങൾ നാല് രാജ്യങ്ങളുടെയും തലവന്മാർ പങ്കെടുത്ത യോഗത്തിൽ ചർച്ചയായി.ഇന്ത്യയെ സംബന്ധിച്ച് ക്വാഡ് എന്നത് ‘ക്രിയാത്മകവും വിശ്വസ്തവുമായ ഒരു പങ്കാളിത്തമാണ്’ എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.





