Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുടിവെള്ളം ദുരുപയോഗം...

കുടിവെള്ളം ദുരുപയോഗം ചെയ്താൽ നടപടി സ്വീകരിക്കും : ജല അതോറിറ്റി 

ആലപ്പുഴ : കടുത്ത വേനല്‍ കാലമായതിനാല്‍ ജലത്തിന്റെ ദുരുപയോഗം തടയുന്നതിനായി സ്‌ക്വാഡിന്റെ പ്രവര്‍ത്തനം വിപുലീകരിച്ച് ജല അതോറിറ്റി. കുടിവെള്ളം  ദുരുപയോഗം ചെയ്യുക, പൊതുടാപ്പില്‍ നിന്നും ഹോസു വഴി വെള്ളം ശേഖരിക്കുക, വാഹനം കഴുകുക, കന്നുകാലികളെ കുളിപ്പിയ്ക്കുക, മറ്റു ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക എന്നിവ ശിക്ഷാര്‍ഹമാണ്. കൂടാതെ ലൈനില്‍ മോട്ടോര്‍ ഘടിപ്പിക്കുക, ജല അതോറിറ്റി ലൈന്‍ കുഴല്‍ക്കിണറിന്റെ ലൈനുമായി ബന്ധിപ്പിയ്ക്കുക എന്നിവയും ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ് എന്ന് ആലപ്പുഴ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

വെള്ളക്കര കുടിശ്ശിക ഉള്ളതും മീറ്റര്‍ പ്രവര്‍ത്തിക്കാത്തതും, മീറ്റര്‍ ഇല്ലാതെ ജലമെടുക്കുന്നതും, കാലാകാലങ്ങളായി വെള്ളം എടുക്കാതിരിക്കുന്നതുമായ കണക്ഷനുകള്‍ ഇനിയൊരറിയിപ്പില്ലാതെ  വിഛേദിക്കുന്നതാണ്. മീറ്റര്‍ ഇല്ലാത്ത കണക്ഷനുകള്‍ അതോറിറ്റി ഓഫീസുമായി ബന്ധപ്പെട്ട് നിയമാനുസൃത കണക്ഷന്‍ ആക്കണം.  അല്ലാത്തവ വിഛേദിച്ച് നിയമനടപടികള്‍ എടുക്കും. ഉപഭോക്താക്കള്‍ വെളളക്കര കുടിശ്ശിക അടച്ചുത്തീര്‍ത്ത് നടപടികള്‍ ഒഴിവാക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വ്യാജ ഹെൽത്ത് കാർഡുമായി ഹോട്ടലുകളിൽ ജീവനക്കാർ; ശബരിമല തീർഥാടനകാലത്ത്  പരിശോധന വേണമെന്ന ആവശ്യം ശക്തമാകുന്നു

പത്തനംതിട്ട : ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ വ്യാജ ഹെൽത്ത് കാർഡുകൾ ഉപയോഗിച്ച് ജീവനക്കാർ ജോലിയിൽ പ്രവേശിക്കുന്നതായി പരാതി. ശബരിമല തീർഥാടനം അടുത്തിരിക്കെ ഇത്തരം ക്രമക്കേടുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്ക ശക്തമാകുന്നു....

കൊല്ലത്ത് മഞ്ഞപ്പിത്തം ബാധിച്ച് 19കാരി മരിച്ചു

കൊല്ലം : മഞ്ഞപ്പിത്തം ബാധിച്ച് 19കാരി മരിച്ചു. കൊട്ടിയം കണ്ണനല്ലൂർ ചേരിക്കോണത്ത് ചിറയിൽ വീട്ടിൽ മീനാക്ഷിയാണ് മരിച്ചത്. മീനാക്ഷിയുടെ സഹോദരങ്ങളായ നീതു (15), അമ്പാടി (10) എന്നിവർക്കും മഞ്ഞപ്പിത്തം ബാധിച്ചു. ഇരുവരും തിരുവനന്തപുരം...
- Advertisment -

Most Popular

- Advertisement -