കൊച്ചി : സംസ്ഥാനത്തിന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) അനുവദിക്കുന്നതിലുള്ള കാലതാമസത്തിൽ വിമർശനവുമായി ഹൈക്കോടതി. ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും കേരളം ആരോഗ്യരംഗത്ത് മികച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു.
ആരോഗ്യരംഗത്ത് മുന്നില്‍ നില്‍ക്കുന്നത് കേരളത്തിന് അയോഗ്യതയാണോ എന്ന് ഹൈക്കോടതിയുടെ ചോദിച്ചു.കേരളം ഒരു എയിംസ് അര്‍ഹിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം കേന്ദ്രം എടുക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.





