Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryഅയിരൂർ -ചെറുകോൽപ്പുഴ...

അയിരൂർ -ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് : വിഭവ സമാഹരണം തുടങ്ങി

കോഴഞ്ചേരി : ഫെബ്രുവരി 2ന് ആരംഭിക്കുന്ന അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിലേ ക്ക് കരകളിൽ നിന്നുള്ള വിഭവ സമാഹരണം തുടങ്ങി.

അന്നദാനത്തിനുള്ള വിഭവങ്ങൾ ഹിന്ദു മത മഹാ മണ്ഡലം പ്രസിഡന്റ് പി എസ്.നായർ ശങ്കു വളയൻപാറ മഹാദേവർ ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ്  സുരേഷിൽ നിന്ന് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.

മാമൂട് കെ. പി എം.എസ്, കിഴക്കൻ ഓതറ കെ പി എം എസ്, പഴയകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഓതറ ദേവിവിലാസം എൻഎസ്എസ്, ഹൈസ്കൂൾ പടി, പുതുക്കുളങ്ങര ദേവീക്ഷേത്രം, ഇടനാട് അരത്തകണ്ഠൻ കാവ് ശിവക്ഷേത്രം, കുന്നേക്കാട്, കിഴക്കൻ ഓതറ എൻഎസ്എസ് കരയോഗം, പുല്ലാട്, കോഴഞ്ചേരി, റാന്നി എരുമേലി മേഖലകളിൽ നിന്നും സമാഹരിക്കുന്ന വിഭവങ്ങളുമായി ചെറുകോൽപ്പുഴ ശ്രീ വിദ്യാധിരാജ നഗറിൽ എത്തിച്ചേരും.

മണ്ഡലംവൈസ് പ്രസിഡന്റ്‌ മാലേത്ത് സരളാദേവി , കെ. കെ ഗോപിനാഥൻ നായർ, സെക്രട്ടറി കെ ആർ വേണുഗോപാൽ,അന്നദാന കമ്മിറ്റി  കൺവീനർമാരായ പി ആർ ഗോപിനാഥൻ നായർ, രത്നമ്മ വി പിള്ള, ചന്ദ്രൻപിള്ള ഓതറ,  ക്ഷേത്രം സെക്രട്ടറി രവി കെ.റ്റി, സന്തോഷ് എം എൻ , അശോക് കുമാർ,വി ആർ മോഹനൻ നായർ, രാധാ എസ് നായർ,  രമാ മോഹൻ,  ഓമന രാധാകൃഷ്ണൻ, രാധാമണി അമ്മ ചെറുകോൽ, പ്രസന്ന വേണുഗോപാൽ,  പത്മിനി ആർ നായർ രാധാമണി അമ്മ പിള്ള , ഗോപൻ പുല്ലാട്, വിലാസിനി രാമചന്ദ്രൻ, ശ്രീജിത് അയിരൂർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെടുംപറമ്പിൽ സിൻഡിക്കേറ്റ് നിക്ഷേപകരുടെയും ജീവനക്കാരുടെയും പ്രതിഷേധമാർച്ച് നാളെ

തിരുവല്ല: തിരുവല്ല ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് നിക്ഷേപകരും ജീവനക്കാരും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു. നിക്ഷേപകരുടെ പണം തിരികെ...

കടല്‍രക്ഷാപ്രവര്‍ത്തനത്തിന് കുറ്റമറ്റ സംവിധാനം – മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊല്ലം : കടലില്‍പോകുന്നവരുടെ സുരക്ഷഉറപ്പാക്കുന്നതിന്അനുയോജ്യമായ രക്ഷാപ്രവര്‍ത്തനസംവിധാനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കടലില്‍ കാണാതായ കൊല്ലം സ്വദേശി ഗൗതംകൃഷ്ണയുടെ വീട്ടില്‍ വനംവകുപ്പ് മന്ത്രി ഷിബുബേബിജോണുമൊത്ത് മുഖ്യമന്ത്രി സന്ദര്‍ശിച്ചു . പ്രതികൂല കാലാവസ്ഥയേയും മറികടന്നുള്ള...
- Advertisment -

Most Popular

- Advertisement -