ന്യൂഡൽഹി : ഇന്ത്യയ്ക്കായി ഏഷ്യന്‍ പാരാ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ അത്ലീറ്റ് നീരജ് യാദവ് (42) അന്തരിച്ചു.ഡല്‍ഹിയിലെ വീട്ടിലാണ് നീരജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.മൂന്ന് തവണ ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണ മെഡൽ നേടിയ താരമാണ്.
കഴിഞ്ഞ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ടതിന് പിന്നാലെ താരം സസ്പെന്‍ഷനിലായിരുന്നു.തുടർന്ന് നീരജ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് വിവരം.





