Sunday, October 25, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഹരിപ്പാട് മിനി...

ഹരിപ്പാട് മിനി സ്പോർട്സ് അക്കാദമി  സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ ഗൗരവമായി പരിശോധിക്കും – മന്ത്രി രമേശ്‌ ചെന്നിത്തല

ആലപ്പുഴ: ഹരിപ്പാട് ആസ്ഥാനമാക്കി മിനി സ്പോർട്സ് അക്കാദമി സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ ഗൗരവമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സൗജന്യ ഫുട്ബോൾ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികൾ ഭാവിയിൽ ലോകമറിയുന്ന ഫുട്ബോൾ താരങ്ങളായി മാറണമെന്നും  കുട്ടികളിലെ കായികശേഷി വളർത്തുന്നതിനും ഫുട്ബോൾ രംഗത്ത് മികച്ച അവസരങ്ങൾ ഒരുക്കുന്നതിനും പരിശീലനം സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. നാഥൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  പരിശീലന ക്ലാസുകൾ തടസ്സമില്ലാതെ കാര്യക്ഷമമായി നടത്തുന്നതിന് ബ്ലോക്ക് പഞ്ചായത്തിലെ 14 ജനപ്രതിനിധികളിൽ ഒരാളുടെ സാന്നിധ്യം ഓരോ ക്ലാസിലും ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകളിലെ  തിരഞ്ഞെടുക്കപ്പെട്ട 60 കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. ആറുമാസം നീളുന്ന പരിശീലനം 2027 മേയ് വരെ തുടരും. എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് മൂന്നിനാണ് പരിശീലന ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. പരിശീലനത്തിന് പുറമേ, ജേഴ്സി, ഫുട്ബോൾ, ബൂട്ടുകൾ തുടങ്ങിയയും ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സൗജന്യമായി നൽകി. പദ്ധതിയുടെ ആദ്യ ബാച്ചിനാണ് ഇപ്പോൾ തുടക്കമായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതി ഉദ്ഘാടനം 9 ന്      

പത്തനംതിട്ട : ജില്ലാ കലക്ടറുടെ ഒദ്യോഗിക വസതികൂടിയായ ക്യാമ്പ് ഓഫീസ് സെപ്റ്റംബര്‍ 9 ന് രാവിലെ 9 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ആരോഗ്യ...

130-മത് മാരാമണ്‍ കണ്‍വന്‍ഷന്റെ ലോഗോ പ്രകാശനം

കോഴഞ്ചേരി : ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 130-ാമത് മഹായോഗം 2025 ഫെബ്രുവരി 9 മുതല്‍ 16 വരെ പമ്പാ മണല്‍പുറത്ത് പ്രത്യേകം തയ്യാറാക്കുന്ന പന്തലില്‍ നടക്കും. മലങ്കരയുടെ 22-ാം മാര്‍ത്തോമ്മായും മലങ്കര മാര്‍ത്തോമ്മാ...
- Advertisment -

Most Popular

- Advertisement -