Friday, October 9, 2026
No menu items!

subscribe-youtube-channel

HomeAgricultureരണ്ടാം കൃഷിക്ക്...

രണ്ടാം കൃഷിക്ക് ഇലകരിച്ചിൽ ഭീഷണി; കർഷകർക്ക് നിർദേശവുമായി കീടനിരീക്ഷണ കേന്ദ്രം

ആലപ്പുഴ: കുട്ടനാട്ടിലെ രണ്ടാം കൃഷി ഇറക്കിയ പാടശേഖരങ്ങളിൽ ബാക്‌ടീരിയൽ ഇലകരിച്ചിൽ രോഗം വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തിൽ കർഷകർക്ക് ജാഗ്രതാ നിർദ്ദേശവുമായി കളർകോട്ടെ സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം. കാറ്റ്, ജലസേചനം, രോഗബാധിതമായ ഇലകൾ തമ്മിലുരസൽ എന്നിവയിലൂടെ അതിവേഗം പടരുന്ന രോഗത്തിനെതിരെ പ്രാരംഭ ദിശയിൽ തന്നെ പാടശേഖര അടിസ്ഥാനത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

നിയന്ത്രണ മാർഗ്ഗങ്ങൾ ഇങ്ങനെ പച്ചച്ചാണകം കിഴികെട്ടി വെള്ളം വരുന്ന ഭാഗത്ത് ഇടുകയോ ചാണക സ്ലറി കണ്ടത്തിൽ ഒഴിക്കുകയോ ചെയ്യുക. അല്ലെങ്കിൽ ഏക്കറിന് 2 കിലോ ഗ്രാം എന്ന തോതിൽ ബ്ലീച്ചിംഗ് പൗഡർ മസ്ളിൻ തുണിയിൽ കിഴികെട്ടി വെള്ളം കയറുന്ന ഭാഗങ്ങളിൽ വെയ്ക്കുക.

രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ബ്രോണോപോൾ നൂറു ശതമാനവും (5 ഗ്രാം / 10 ലിറ്റർ വെള്ളത്തിൽ) 3 മില്ലി പശ (ഫിൽവെറ്റ്/ടീപോൾ) ചേർത്ത് മുകളിലകൾ നന്നായി നനയത്തക്കവിധം തളിക്കുക. രോഗം കൂടുതൽ വ്യാപിച്ചിട്ടുണ്ടെങ്കിൽ, 10 ലിറ്റർ വെള്ളത്തിന് 2 ഗ്രാം സ്ട്രപ്റ്റോസൈക്ലിൻ, 3 ഗ്രാം കോപ്പർ ഓക്സീക്ലോറൈഡ്, 3 മില്ലി പശ എന്നിവ ചേർത്ത് തളിക്കാം.

1 ലിറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് ഫ്ലൂറസെൻസ് (അല്ലെങ്കിൽ 20 ഗ്രാം സ്യൂഡോമോണാസ്, 20 ഗ്രാം ബാസിലസ് സബ്‌റ്റിലിസ് എന്നിവ 1 ലിറ്റർ വെള്ളത്തിൽ) പശ ചേർത്ത് (10 ലിറ്ററിന് 3 മില്ലി) തളിക്കുന്നത് ഫലപ്രദമാണ്. പൊട്ടാസ്യം, സിലിക്ക എന്നിവയുടെ പ്രയോഗവും (13:0:45 തളിവളം 100 ഗ്രാം, 25 മില്ലി സിലിക്ക, 4 മില്ലി പശ / 10 ലിറ്റർ വെള്ളത്തിൽ) ഇടയ്ക്കിടെ വെള്ളം വറ്റിച്ചു കൊടുക്കുന്നതും രോഗവ്യാപനം കുറയ്ക്കും.

ജില്ലയിൽ തകഴി, അമ്പലപ്പുഴ നോർത്ത്, നെടുമുടി കൃഷിഭവൻ പരിധികളിൽ മുഞ്ഞയുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൃഷി ഓഫീസർമാരുടെയോ സാങ്കേതിക വിദഗ്ദ്ധരുടെയോ നിർദേശമില്ലാതെ കർഷകർ മുഞ്ഞയ്‌ക്കെതിരെ കീടനാശിനി പ്രയോഗം നടത്താൻ പാടില്ല. സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ പേര്, കൃഷിഭവൻ പരിധി, ഫോൺ നമ്പർ എന്ന ക്രമത്തിൽ –

കെ രാഹുൽ-തകഴി-9633815621, എം രാജ്മോഹൻ-നെടുമുടി-8547865338, എസ് സിന്ധു-ആലപ്പുഴ, മണ്ണഞ്ചേരി, മാരാരിക്കുളം-7034342115, എസ് സുനിത-കരുവാറ്റ-8281032167, മനോജ് കൃഷ്ണൻ-പുറക്കാട്-9747962127, എം ആർ രജിതകുമാരി-അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്-9747731783, എ ആശാമോൾ-കൈനകരി-9961392082, ടി ബി ശ്രീനാഥ്-നീലംപേരൂർ, ചമ്പക്കുളം-9567819958, എം ഗൗതമിദേവി-പുന്നപ്ര നോർത്ത്, പുന്നപ്ര സൗത്ത്-9074306585.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 16-06-2026 Sthree Sakthi SS-524

1st Prize Rs.1,00,00,000/- SJ 517126 (KAYAMKULAM) Consolation Prize Rs.5,000/- SA 517126 SB 517126 SC 517126 SD 517126 SE 517126 SF 517126 SG 517126 SH 517126 SK 517126...

സപ്ലൈകോയുടെ ബക്രീദ് പ്രത്യേക കിറ്റ് മെയ് 26 വരെ

കോട്ടയം : വലിയ പെരുന്നാളിന് പൊതുജനങ്ങൾക്ക് അവശ്യ വസ്തുക്കളും സബ്‌സിഡി സാധനങ്ങളും ഉറപ്പാക്കി സപ്‌ളൈകോ. പെരുന്നാളിനോട് അനുബന്ധിച്ച് പത്തിനം സാധനങ്ങൾ അടങ്ങിയ ബക്രീദ് സ്പെഷ്യൽ കിറ്റ് സപ്ലൈകോ വില്പനശാലകളിൽ മെയ് 26 വരെയാണ്...
- Advertisment -

Most Popular

- Advertisement -