Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsആക്‌സിയം-4 ദൗത്യം...

ആക്‌സിയം-4 ദൗത്യം വിക്ഷേപിച്ചു

ന്യൂയോർക് : രാജ്യം കാത്തിരുന്ന ആക്‌സിയം-4 ദൗത്യം വിക്ഷേപിച്ചു. ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39-എയില്‍നിന്ന് ശുഭാംശു ശുക്ല ഉൾപ്പെടെ 4 ബഹിരാകാശ യാത്രികരെയും വഹിച്ചു കൊണ്ടുള്ള ഡ്രാഗണ്‍ ബഹിരാകാശ പേടകവുമായി സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റ് കുതിച്ചുയർന്നു .ഉച്ചയ്‌ക്ക് 12.01-നാണ് വിക്ഷേപണം നടന്നത്.

വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 4.30ന് പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തും. 14 ദിവസം സംഘം ബഹിരാകാശ നിലയത്തിൽ തങ്ങും. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റും ഗ്രൂപ്പ് ക്യാപ്റ്റനുമാണ് ശുഭാംശു ശുക്ല. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡറുമാണ് .

41 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പൗരൻ ബഹിരാകാശത്തെത്തുന്നത്.140 കോടി ജനങ്ങളുടെ പ്രതീക്ഷകളും ആ​ഗ്രഹങ്ങളും വഹിച്ചുകൊണ്ടാണ് ശുഭാംശുവിന്റെ യാത്രയെന്നും അഭിനന്ദനമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലക്ചറർ നിയമനം

പത്തനംതിട്ട : ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ (സി.എഫ്.ആർ.ഡി) ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജിയിൽ (സി.എഫ്.റ്റി.കെ)...

കർണാടകയിൽ വനംവകുപ്പിന്റെ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

ബെംഗളൂരു : കർണാടക വനത്തിൽ വനപാലകരുമായുള്ള ഏറ്റുമുട്ടലിൽ മൂന്നുപേർ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ട മൂന്ന് പേരും മൃഗങ്ങളെ വേട്ടയാടാനായി എത്തിയവരാണെന്നാണ് വനംവകുപ്പ് അധികൃതർ നൽകുന്ന പ്രാഥമിക വിശദീകരണം. എന്നാൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപണം നിഷേധിച്ചു. ചാമരാജനഗർ...
- Advertisment -

Most Popular

- Advertisement -