Monday, October 12, 2026
No menu items!

subscribe-youtube-channel

HomeSportsസംസ്ഥാന സ്‌കൂൾ...

സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട്

തിരുവനന്തപുരം : 68-ാമത് സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട് നടക്കും മേളയുടെ ഭാഗ്യചിഹ്നമായ ‘കുട്ടു’ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പ്രകാശനം ചെയ്തു. കൊല്ലം ജില്ലയിലെ കെഎൻഎൻഎം എച്ച്എസ്എസ് – ലെ എട്ടാം ക്ലാസ് വിദ്യാർഥിനി ആർ എസ് ലക്ഷ്മി നന്ദനയാണ് ഭാഗ്യചിഹ്നം രൂപകൽപ്പന ചെയ്തത്.

മേളയ്ക്ക് മുന്നോടിയായി തിരുവനന്തപുരത്തു നിന്ന് ഒക്ടോബർ 22 ന് ആരംഭിക്കുന്ന സ്വർണക്കപ്പ് ഘോഷയാത്രയും കാസർകോട് നിന്ന് 23 ന് ആരംഭിക്കുന്ന ദീപശിഖാ പ്രയാണവും 25 ന് കോഴിക്കോട് ബീച്ചിലെത്തും. ഉദ്ഘാടനച്ചടങ്ങിൽ നാലായിരം കായികതാരങ്ങൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റും മൂവായിരം കുട്ടികൾ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികളും ഉണ്ടാകും.

പത്ത് മത്സരവേദികളിലായി നടക്കുന്ന കായികമേളയിൽ പതിനയ്യായിരത്തോളം പേർ പങ്കെടുക്കും. ഗൾഫ് മേഖലയിൽ നിന്ന് 48 വിദ്യാർഥികളാണ് ഇത്തവണ മത്സരത്തിനെത്തുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ തീപിടിത്തം: നൂറോളം വാഹനങ്ങള്‍ കത്തി നശിച്ചു

തൃശൂര്‍: തൃശൂര്‍ റെയില്‍വെ സ്റ്റേഷനോട് ചേര്‍ന്നുള്ള ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിങ് കേന്ദ്രത്തിൽ  വന്‍ തീപിടിത്തം. ഇന്ന് രാവിലെ 6.30 ആയിരുന്നു സംഭവം. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന നൂറോളം വാഹനങ്ങള്‍ കത്തി നശിച്ചു. രണ്ടാം...

എം.എ ബേബി സിപിഎം ജനറൽ സെക്രട്ടറിയാകും

മധുര : മധുരയിൽ നടക്കുന്ന സി പി എം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയായി എം എ ബേബിയുടെ പേര് പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു.ഇന്ന് രാവിലെ ചേർന്ന കേന്ദ്ര കമ്മിറ്റിയിലാണ് അംഗീകാരം നൽകിയത്.പ്രകാശ്...
- Advertisment -

Most Popular

- Advertisement -