Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsശക്തമായ മഴ...

ശക്തമായ മഴ : പശ്ചിമ റെയിൽവേ പാതയിൽ കേരളത്തിലേക്കുള്ള ട്രെയിനുകൾ വഴിതിരിച്ച് വിടുന്നു

തിരുവനന്തപുരം: മഹാരാഷ്‌ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ശക്തമായ മഴയിൽ പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി. മുംബയിലെ പാൽഘർ, വസയ് മേഖലകളിലും ഗുജറാത്തിലെ നവ്‌സാരിയിലും റെയിൽവേ ട്രാക്കുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ കേരളത്തിലേക്കുള്ള പ്രധാന സർ‌വീസുകൾ ഉൾപ്പെടെ വഴിതിരിച്ചുവിട്ടു.

ഇൻഡോർ – കൊച്ചുവേളി സൂപ്പർ ഫാസ്റ്റ് എക്‌സ്‌പ്രസ് സൂറത്തിൽ നിന്ന് പൻവേൽ വഴിതിരിച്ചുവിട്ടു. ഹസ്രത് നിസാമുദ്ദീൻ – തിരുവനന്തപുരം രാജധാനി എക്‌സ്‌പ്രസും വഴിതിരിച്ചുവിട്ടു. നിലവിൽ രാജധാനി എക്‌സ്പ്രസ് 12 മണിക്കൂറിലധികം വൈകിയാണ് ഓടുന്നത്.

ഗംഗാനഗർ – കൊച്ചുവേളി എക്‌സ്‌പ്രസും സൂറത്തിൽ നിന്ന് വഴിതിരിച്ച് വിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. രാജധാനി ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ വൈകിയതും റൂട്ട് മാറ്റിയതും കാരണം കേരളത്തിലേക്ക് എത്തേണ്ട നിരവധി യാത്രക്കാർ സ്റ്റേഷനുകളിൽ കുടുങ്ങിക്കിടക്കുകയാണ്.

ട്രാക്കുകളിലെ വെള്ളക്കെട്ടും ട്രെയിനുകളുടെ സമയക്രമത്തിലെ മാറ്റവും കാരണം വാപ്പി, ബോയ്‌സർ, വസായി റോഡ് എന്നീ സ്റ്റേഷനുകളിലെ യാത്രക്കാർ നിലവിൽ വലിയ ദുരിതത്തിലാണ്. പ്രദേശത്ത് വരുന്ന 24 മണിക്കൂർ കൂടി മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷിക്കാം

തിരുവനന്തപുരം : ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ നവംബർ 25 രാവിലെ 11 മുതൽ ഡിസംബർ...

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : ചിഹ്നം അനുവദിച്ചു

തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സെക്കുലർ നാഷണൽ ദ്രാവിഡ പാർട്ടി (SNDP) ക്ക് കുട, കേരള കോൺഗ്രസ് (സ്‌കറിയ തോമസ്) പാർട്ടിക്ക് ലാപ്‌ടോപ്, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടിക്ക് കപ്പൽ എന്നീ...
- Advertisment -

Most Popular

- Advertisement -