Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiജലദോഷം, ശ്വസിക്കാൻ...

ജലദോഷം, ശ്വസിക്കാൻ ബുദ്ധിമുട്ട്: ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: എൻസിപി (എസ്പി) നേതാവ്  ശരദ് പവാറിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന്  ഉച്ചകഴിഞ്ഞ്  ബാരാമതിയിലെ വസതിയിൽ നിന്ന് പുണെയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി അധികൃതർ അറിയിച്ചു.

അദ്ദേഹത്തോടൊപ്പം മകൾ സുപ്രിയ സുലെയും ഭാര്യ പ്രതിഭ പവാറും ഉണ്ട്. ചുമ, ജലദോഷം, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രായം 85 കടന്ന നേതാവിനെ പുണെയിലെ റൂബി ഹാൾ ക്ലിനിക് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

റൂബി ഹാൾ ക്ലിനിക് ചീഫ് കാർഡിയോളജിസ്റ്റും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പർവേസ് ഗ്രാന്റ് പിടിഐയോട് ഈ വാർത്ത സ്ഥിരീകരിച്ചു. മെഡിക്കൽ സംഘം അദ്ദേഹത്തിന്റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ചികിത്സയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്തിയിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കടപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി മിനി ജോസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പട്ടു

തിരുവല്ല:കടപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി പതിനാലാം വാർഡ് മെമ്പർ  മിനി ജോസ് തെരഞ്ഞെടുക്കപ്പെട്ടു.കോൺഗ്രസിലെ ധാരണ പ്രകാരം വൈസ് പ്രസിഡന്റായിരുന്ന മേഴ്സി എബ്രഹാം രാജിവച്ച ഒഴിവിലാണ് മിനി ജോസ് തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്തിൽ കോൺഗ്രസിന് ഏഴ് അംഗങ്ങളും ...

സ്വർ‌ണപ്പണയ വായ്പയിൽ നിലപാട് കടുപ്പിച്ച് റിസർവ് ബാങ്ക്

ന്യൂഡൽഹി: പലിശ മാത്രം അടച്ച് വായ്പ പുതുക്കുന്ന രീതി ഇനി അനുവദിക്കില്ല. ഇത്തരത്തിൽ നിരവധി മാറ്റങ്ങളാണ് റിസർവ് ബാങ്ക് കൊണ്ടുവന്നത്. കഴിഞ്ഞ ജൂണിൽ ആർബിഐ അവതരിപ്പിച്ച കരട് നിർദേശത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തിയാണ്...
- Advertisment -

Most Popular

- Advertisement -