Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsവടശേരിക്കരയിൽ എത്തുന്ന...

വടശേരിക്കരയിൽ എത്തുന്ന കാട്ടാനകളെ മയക്കുവെടി വെച്ച് ഉൾക്കാട്ടിൽ വിടണം: മുൻ എം എൽ എ രാജു ഏബ്രഹാം

റാന്നി: ജനങ്ങളുടെ ജീവനും കൃഷിയ്ക്കും ഭീഷണിയാകുന്ന കാട്ടാനകളെ മയക്കുവെടിവെച്ച് ഉൾക്കാട്ടിൽ വിടണമെന്നും അതിന് വനം മന്ത്രി നിർദ്ദേശം നൽകണമെന്നും  മുൻ എംഎൽഎ രാജു എബ്രഹാം ആവശ്യപ്പെട്ടു. വടശ്ശേരിക്കരയിൽ നിരന്തരം കാട്ടാന ഇറങ്ങി ജനജീവിതത്തിന് ഭീഷണിയാകുന്നത് തടയാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ നടത്തിയ ഏകദിന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പതിനഞ്ചോളം ആനകളാണ് കൂട്ടമായി വടശ്ശേരിക്കര ടൗണിന് അടുത്ത് വരെ എത്തുന്നത്. നാല് എണ്ണം സ്ഥിരമായി എത്തുന്നു. 200 ഏക്കറിലധികം സ്ഥലത്തെ കൃഷികളാണ് നശിപ്പിച്ചത്. മന്ത്രി വന്ന് പ്രഖ്യാപനം നടത്തുന്നതല്ലാതെ നടപടി ഉണ്ടാകുന്നില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കടുവയിറങ്ങിയപ്പോൾ 90 വനപാലകരടങ്ങുന്ന പ്രത്യേക സ്ക്വാഡാണ് രംഗത്തുണ്ടായിരുന്നതെന്നും രാജു ഏബ്രഹാം പറഞ്ഞു.

ലോക്കൽ സെക്രട്ടറി എ ആർ വിക്രമൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം കോമളം അനിരുദ്ധൻ, പ്രസാദ് എൻ ഭാസ്കരൻ, ആർ ശ്യാമ, ജിതിൻരാജ്, കെ ആർ രെഞ്ചു, സിഗ്ലി ഡാനിയേൽ, പി എം വർഗീസ്, എം എസ് ചന്ദ്രൻ, അജികുമാർ, വർഗീസ് മാത്യു എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പായിപ്പാട് ബിഎഡ് കോളേജിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

ചങ്ങനാശ്ശേരി : പായിപ്പാട് ബിഎഡ് കോളേജിൻ്റെയും തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിലിൻ്റെയും നേതൃത്വത്തിൽ പായിപ്പാട് ബിഎഡ് കോളേജിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പായിപ്പാട് ഗ്രാമപഞ്ചായത്തംഗം ജോസഫ് തോമസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ...

ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ തീപിടിച്ചു : രണ്ട് പേർക്ക് ദാരുണാന്ത്യം

കൊല്ലം : ദേശീയപാതയില്‍ കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ രണ്ട് പേർ മരിച്ചു. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുവത്തൂരില്‍ താമരശ്ശേരി ജംഗ്ഷനു സമീപം ഇന്നലെ രാത്രി 10.45ന് ആയിരുന്നു...
- Advertisment -

Most Popular

- Advertisement -