Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNew Delhiപ്രതിപക്ഷ നേതാവാകുമോ:...

പ്രതിപക്ഷ നേതാവാകുമോ: ഡൽഹിയില്‍ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകാതെ പിണറായി വിജയൻ

ന്യൂഡൽഹി : പ്രതിപക്ഷ നേതാവാകുമോ എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാതെ പിണറായി വിജയൻ. ഡൽഹിയില്‍ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പിന്നെ കാണാം എന്ന് പറഞ്ഞ് മറുപടി നല്‍കാതെ പോയത്. ആവർത്തിച്ചുള്ള ചോദ്യങ്ങള്‍ക്കും പിണറായി മറുപടി പറഞ്ഞില്ല.

കേരളത്തിലെ പ്രതിപക്ഷ നേതൃ സ്ഥാനം ആർക്ക് എന്നത് പൊളിറ്റ് ബ്യൂറോ ചർച്ച ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി എംഎ ബേബി പറഞ്ഞു. തമിഴ്നാട്ടില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയത് ഗവർണറുടെ നിലപാടാണെന്ന് വിജയ്ക്ക് എല്ലാ ആശംസകളുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അവലോകനമാണ് ഇന്നത്തെ പി.ബി യോഗത്തിന്റെ അജണ്ടയെന്നും ബേബി പറഞ്ഞു. കേരളത്തില്‍ പ്രതിപക്ഷ നേതാവിനെ ഉടന്‍ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, ആരാണ് മുഖ്യമന്ത്രിയെന്നതില്‍ കോണ്‍ഗ്രസില്‍ ഇനിയും തീരുമാനമായില്ല. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരില്‍ ശക്തിപ്രകടനങ്ങള്‍ ആവർത്തിക്കുന്നുണ്ടായെന്ന് ഹൈക്കമാൻഡ് നിരീക്ഷണം തുടരുകയാണ്. ആർക്ക് വേണ്ടി പ്രകടനം നടത്തിയാലും അയോഗ്യതയായി വിലയിരുത്തുമെന്നും ഹൈക്കമാൻഡ് അറിയിച്ചു.

കെപിസിസി നേതൃത്വത്തിനും രൂക്ഷവിമർശനം. പ്രകടനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്ന് രാഹുല്‍ ഗാന്ധി. തല്‍സ്ഥിതി റിപ്പോർട്ട് നല്‍കാൻ ദീപ ദാസ്മുൻഷിക്ക് നിർദേശം നല്‍കിയിട്ടുണ്ട്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 25-03-2026 Dhanalekshmi DL-45

1st Prize Rs.1,00,00,000/- DB 597725 (THRISSUR) Consolation Prize Rs.5,000/- DA 597725 DC 597725 DD 597725 DE 597725 DF 597725 DG 597725 DH 597725 DJ 597725 DK 597725...

റവന്യു ജില്ല സ്കൂൾ കലോത്സവം: പാചകശാല ഉണർന്നു

തിരുവല്ല: നാളെ ആരംഭിക്കുന്ന റവന്യു ജില്ല സ്കൂൾ കലോത്സവത്തിനായി ഭക്ഷണശാല ഒരുക്കങ്ങൾ  സജീവമായി. പ്രധാന വേദിക്ക് സമീപം ടി ഡി എം കൺവൻഷൻ ഹാളിൽ ഇനി നാലുനാൾ  കാലാകാരൻമാർക്ക് സദ്യവിളമ്പുന്നത്. നഗരസഭ ചെയർപേഴ്സൺ...
- Advertisment -

Most Popular

- Advertisement -