Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയിൽ കപ്പലിന്...

കൊച്ചിയിൽ കപ്പലിന് തീപിടിച്ചു

കൊച്ചി: എറണാകുളം വൈപ്പിനില്‍ കപ്പലിന് തീപിടിച്ചു. കൊച്ചി വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാര്‍ഡില്‍ അറ്റകുറ്റപ്പണിക്ക് എത്തിച്ച വിദേശ കപ്പലിനാണ് തീപിടിച്ചത്. തീ അണയ്ക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമം തുടരുന്നു. വൈപ്പിന്‍ കാളമുക്കിലെ സ്വകാര്യ ഷിപ്പ് യാര്‍ഡിലാണ് സംഭവം.

ഇന്ന് പുലര്‍ച്ചെ 4 മണിയോടെ ആയിരുന്നു കപ്പലിന്റെ മുകള്‍ഭാഗത്തു നിന്നും തീ ഉയരുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വിവരം അധികൃതരെ അറിയിച്ചു. കപ്പലിന്റെ മുകള്‍ ഭാഗത്ത് തീ വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല. സമീപത്ത് അറ്റകുറ്റപ്പണിക്കെത്തിച്ച നിരവധി ബോട്ടുകളും കപ്പലുകളും ഉള്ളതിനാല്‍ തീ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് ഫയര്‍ ഫോഴ്‌സ് നടത്തുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഞ്ചാബിൽ ട്രെയിനിൽ വൻതീപിടുത്തം : നാല് ബോഗികൾ കത്തിനശിച്ചു

ന്യൂഡൽഹി : പഞ്ചാബിൽ പാസഞ്ചർ ട്രെയിനിന് തീപിടിച്ചു. അമൃത്സറിലേക്കുള്ള കർമഭൂമി എക്‌സ്പ്രസ്സിലാണ് തീപ്പിടിത്തമുണ്ടായത്. നാല് ബോഗികൾ കത്തിനശിച്ചു. പാട്യാല ജില്ലയിലെ രജ്പുര റെയിൽവേ സ്റ്റേഷന് സമീപത്താണ് അപകടമുണ്ടായത്.എഞ്ചിനോട് ചേര്‍ന്നുള്ള അഞ്ചാമത്തെ കോച്ചിലാണ് ആദ്യം...

ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ പറയുന്നില്ല- ജനാധിപത്യം വിജയിക്കട്ടെ: ജി സുകുമാരൻ നായർ

ചങ്ങനാശ്ശേരി: ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ പറയുന്നില്ലെന്നും, ജനാധിപത്യം വിജയിക്കട്ടെയെന്നും  എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. നിലവിലെ സാഹചര്യം പടിച്ച് ഓരോ വോട്ടറും വോട്ടു ചെയ്യണം. അതാണ് തന്റെ നിലപാടെന്ന് ജി...
- Advertisment -

Most Popular

- Advertisement -