Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiകാസർഗോഡ് ഗവ....

കാസർഗോഡ് ഗവ. കോളേജ് മുൻ പ്രിൻസിപ്പാളിനെതിരായ നടപടികൾ ഹൈക്കോടതി റദ്ദാക്കി

കൊച്ചി :കാസർഗോഡ് ഗവ. കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. എം രമയ്ക്കെതിരെയുള്ള അച്ചടക്ക നടപടികൾ ഹൈക്കോടതി റദ്ദാക്കി.രമയ്ക്കെതിരായ അന്വഷണം ഏകപക്ഷീയമാണെന്നും ആരോപണങ്ങൾ നിലനിൽക്കില്ലെന്നും കോടതി അറിയിച്ചു.നടപടികളിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്നും കോടതി വിലയിരുത്തി. അധ്യാപികയെ തടഞ്ഞുവച്ചതടക്കമുള്ള പരാതികളിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് കോടതി ചോദിച്ചു.

എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കോളജിൽ അനാശാസ്യ പ്രവർത്തനം നടക്കുന്നതായും ലഹരി വിൽപന ഉണ്ടെന്നുമുള്ള രമയുടെ ആരോപണത്തിനെതിരെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റിന്റെ പരാതിയിലാണ് സർക്കാർ അച്ചടക്ക നടപടി സ്വീകരിച്ചത്.സര്‍വീസിന്റെ അവസാന പ്രവൃത്തി ദിവസം രമക്കെതിരെ ഇറക്കിയ കുറ്റപത്രവും ഉന്നത വിദ്യാഭ്യാസ മന്ത്രി എടുത്ത വകുപ്പുതല അന്വേഷണവും ഹൈക്കോടതി റദ്ദാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരിച്ചടി നൽകി ഇന്ത്യ : ഓപ്പറേഷൻ സിന്ദൂർ : 12 ഭീകരർ കൊല്ലപ്പെട്ടെന്ന് വിവരം

ന്യൂഡൽഹി : പഹൽ​ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകി. ഇന്നു പുലർച്ചെ 1.44 നാണ് സംഭവം. 12 ഭീകരർ കൊല്ലപ്പെട്ടെന്നും 55 പേർക്ക് പരുക്കേറ്റെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ 100...

സിവിൽ സർവീസ് പരീക്ഷ പരിശീലനം

തിരുവനന്തപുരം : തിരുവനന്തപുരത്തെ കിലെ-ഐ.എ.എസ് അക്കാഡമിയിൽ 2025-26 വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷ പരിശീലനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും പങ്കെടുക്കാം. ഒരു...
- Advertisment -

Most Popular

- Advertisement -