Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി ജീവനക്കാർക്ക്...

കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകും : മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഇതിലേക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും 100 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്തു. സർക്കാരിൽ നിന്നും രണ്ട് ഗഡുക്കളായി 50 കോടി രൂപ നൽകുമ്പോൾ തിരിച്ചടക്കാനാകും. ചെലവു ചുരുക്കലിൽനിന്നും വരുമാനത്തിൽ നിന്നുമുള്ള ബാക്കി തുകയും അടക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

2023 മെയ് വരെയുള്ള പെൻഷൻ ആനുകൂല്യം എല്ലാം നൽകി. പെൻഷൻ നൽകുന്നതിനായി ഓരോ ദിവസവും വരുമാനത്തിന്റെ 5 ശതമാനം മാറ്റിവക്കുന്നുണ്ട്. രണ്ടോ മൂന്നോ മാസങ്ങൾക്കുള്ളിൽ 2024 സെപ്റ്റംബർ വരെയുള്ള പെൻഷൻ ആനുകൂല്യങ്ങൾ നൽകാനാകും. 2023 മെയ് വരെ 93.44 കോടി രൂപ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യമായി നൽകാനായി. ജീവനക്കാരുടെ ആനുകൂല്യ ഇനത്തിൽ കഴിഞ്ഞ വർഷം ജനുവരി മുതൽ ഈ വർഷം ജനുവരിവരെയുള്ള കുടിശ്ശിക തീർക്കാൻ 262.94 കോടി രൂപ അനുവദിച്ചു നൽകിയിച്ചുണ്ട്.

കെഎസ്ആർടിസിയിലെ അനാവശ്യ ചെലവുകൾ കുറക്കാൻ സിഎംഡിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ തസ്തികയിലുള്ള 102 പേരെ മറ്റു ചുമതലകളിൽ നിന്നും തിരികെ നിയോഗിച്ചിട്ടുണ്ട്. സേവനങ്ങൾക്ക് ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ ടോൾഫ്രീ നമ്പർ രണ്ടാഴ്ചക്കകം നിലവിൽ വരും. 143 ബസുകൾ വാങ്ങുന്നതിന് നിലവിൽ ഓർഡർ നൽകിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ കടമുറികളുടെ വാടകയിനത്തിൽ ഒരു കോടിയോളം രൂപയുടെ വർദ്ധന പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങര പി എം വി സ്കൂളിൽ സപ്തദിന സ്പെഷ്യൽ ക്യാംമ്പ്

തിരുവല്ല: തിരുവല്ല മാർത്തോമ്മ കോളജ് എൻ എസ് എസ് യൂണിറ്റ് സപ്തദിന സ്പെഷ്യൽ ക്യാംമ്പ് പെരിങ്ങര പി എം  വി സ്കൂളിൽ ആരംഭിച്ചു. സ്കൂളിൽ പച്ചക്കറി തോട്ടം, സാമൂഹ്യ ബോധവൽക്കരണം, സോഷ്യോ എക്കോണമി...

ആയുർവേദ മേഖലയിലെ വെല്ലുവിളികൾ നേരിടാൻ കൂട്ടായ പരിശ്രമം വേണം: ജോഷി മാത്യു

കോട്ടയം: ആയുർവേദ ചികിത്സാ രംഗത്തെ തനിമ നിലനിർത്തുന്നതോടൊപ്പം ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികൾ ഏറ്റെടുക്കാൻ ഡോക്ടർമാർ സജ്ജരാകണമെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജോഷി മാത്യു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എം.എ.ഐ )...
- Advertisment -

Most Popular

- Advertisement -