Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് താപനില...

സംസ്ഥാനത്ത് താപനില ഉയരുന്നു

തിരുവനന്തപുരം: മഴ മാറിയതോടെ സംസ്ഥാനത്ത് താപനില ഉയരുന്നു. മൂന്ന് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ടയിടങ്ങളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. അള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണ തോതും ഉയര്‍ന്നു.

ശനിയാഴ്ച ഏറ്റവും കടുത്ത ചൂട് രേഖപ്പെടുത്തിയത് പുനലൂരിലാണ് (36.2 ഡിഗ്രി സെല്‍ഷ്യസ്).ഇത് സാധാരണയേക്കാള്‍ 4.7 ഡിഗ്രി സെല്‍ഷ്യസ് അധികമാണ്. പലയിടങ്ങളിലും രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ താപനില ഉയര്‍ന്ന നിലയിലാണ്. യു വി ഇന്‍ഡക്‌സ് ഏഴ് മുതല്‍ എട്ട് വരെയായി. സൂപ്പര്‍ എല്‍നിനോ പ്രതിഭാസമായതോടെ മഴ മേഘങ്ങള്‍ കുറഞ്ഞ അന്തരീക്ഷമാണ് കേരളത്തിന് വലിയ ഭീഷണിയായിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് പരക്കേ വേനൽമഴ:  ഇടിമിന്നലേറ്റ് ഒരു മരണം

കോഴിക്കോട്: സംസ്ഥാനത്ത് പരക്കേ വേനൽ മഴ. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായ വേനൽമഴയും വ്യാപകമായ നാശനഷ്ടവുമുണ്ടായി. മലപ്പുറം എടവണ്ണയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. പാലപ്പറ്റ സ്വദേശി കാരി(65) ആണ് മരിച്ചത്. വീട്ടുമുറ്റത്ത്...

മാർത്തോമ്മാ സഭാ പുരസ്കാർ 2026 ആഗസ്റ്റ് 20-ന്

തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വിവിധ ശ്രേഷ്ഠ പുരസ്കാരങ്ങൾ സമ്മാനിക്കുന്നതിനും സഭയുടെ സജീവ ശുശ്രൂഷയിൽനിന്ന് വിരമിച്ച വൈദികരെ ആദരിക്കുന്നതിനുമായി പുരസ്കാർ 2026 ആഗസ്റ്റ് 20-ന് വൈകീട്ട്  6 മണിക്ക് ഡോ.അലക്സാണ്ടർ മാർത്തോമ്മാ...
- Advertisment -

Most Popular

- Advertisement -