Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsതന്റെ ജീവിതം...

തന്റെ ജീവിതം ഒരു തുറന്ന പുസ്തകം –  വൈകാരിക പ്രതികരണവുമായി  ക്നാനായ സമുദായമെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസ്

പത്തനംതിട്ട : തന്നെ  സസ്പെൻഡ് ചെയ്തു കൊണ്ടുള്ള പാത്രിയർക്കീസ് ബാവായുടെ നടപടികൾ കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി ക്നാനായ സമുദായമെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസ്

ഇന്നു രാവിലെ റാന്നി ക്നാനനായ വലിയ പള്ളിയിൽ  പെരുന്നാൾ ശുശ്രൂഷകൾ നടത്തിയതിന് ശേഷമാണ് കരഞ്ഞുകൊണ്ട് മെത്രാപ്പൊലീത്ത പ്രതികരിച്ചത്.

സഭയുടെ അടിസ്ഥാനം ഒരിക്കലും ഇളകാൻ പാടില്ലെന്നും,വിശ്വാസികൾ തനിക്കൊപ്പം ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. താൻ മനപൂർവ്വം ഒരു തെറ്റും ചെയ്തിട്ടില്ല.ഏറെ വേദനിപ്പിച്ച സംഭവങ്ങളാണ് ഉണ്ടായതെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻഡ് ചെയ്ത നടപടി കഴിഞ്ഞ ദിവസം കോടതി സ്റ്റേ ചെയ്തിരുന്നു. മെത്രാപോലീത്തയെ അനുകൂലിക്കുന്നവർ നൽകിയ ഹർജിയിൽ കോട്ടയം മുൻസിഫ് കോടതി രണ്ടിൻ്റേതായിരുന്നു ഉത്തരവ്. അന്ത്യോഖ്യ പാത്രിയർക്കീസ് ബാവയുടെ നടപടിയാണ് കോടതി സ്റ്റേ ചെയ്തത്. ഹർജിയിൽ അന്തിമ ഉത്തരവ് വരെ സ്റ്റേ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സഭാ മേലധ്യക്ഷന്‍റെ തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നതായിരുന്നു സസ്പൻഷന് കാരണം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷാബാ ഷെരീഫ് വധം : ഒന്നാം പ്രതിക്ക് 11 വര്‍ഷവും ഒന്‍പത് മാസവും തടവ്

മലപ്പുറം : മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് (50) കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി ഷൈബിൻ അഷ്‌റഫിന് 11 വർഷവും 9 മാസവും ജയിൽശിക്ഷ. 245000 രൂപ പിഴയും അടയ്‌ക്കണം.രണ്ടാം...

ഓർമ്മ മരം വെച്ച് പിടിപ്പിച്ച് നെടുമ്പ്രം ഗ്രാമ പഞ്ചായത്ത്

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ ഹരിതകേരളം മിഷൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ഓർമ മരം സ്ഥാപിച്ചു. പഞ്ചായത്തിലെ ഹോമിയോ ഡിസ്പെൻസറി അങ്കണത്തിൽ തൈകൾ വെച്ച് പിടിപ്പിച്ചു. ജനപ്രതിനിധികൾ അവരുടെ ഭരണകാലയളവായ 2020-25 -ലെ ഓർമ്മകൾ...
- Advertisment -

Most Popular

- Advertisement -