Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsവിവരാവകാശ അപേക്ഷയില്‍...

വിവരാവകാശ അപേക്ഷയില്‍ സമയബന്ധിതമായും കൃത്യതയോടെയും മറുപടി നല്‍കണം :  വി ഹരി നായര്‍

തിരുവല്ല : സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ (എസ് പി ഐ ഒ) വിവരാവകാശ അപേക്ഷകളില്‍ സമയബന്ധിതമായും കൃത്യതയോടെയും മറുപടി നല്‍കണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വി ഹരി നായര്‍. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ വിവരാവകാശ നിയമത്തെ ആസ്പദമാക്കി ഉദ്യോഗസ്ഥര്‍ക്കായി തിരുവല്ല മാര്‍ത്തോമാ കോളജില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരം ലഭിക്കുക എന്നുള്ളത് ഒരു പൗരന്റെ  ഭരണഘടനാപരമായ  മൗലികാവകാശവും മനുഷ്യാവകാശവുമാണ്. ഉദ്യോഗസ്ഥര്‍ സന്തോഷത്തോടെയും അഭിമാനത്തോടെയും ചുമതല നിര്‍വഹിക്കണം.

വിവരം നല്‍കാന്‍ 30 ദിവസം പരമാവധി സമയം ഉണ്ടെങ്കിലും സ്വാതന്ത്ര്യത്തെയും ജീവനെയും ബാധിക്കുന്ന വിഷയങ്ങളില്‍ 48 മണിക്കൂറിനകവും മറ്റൊരു പൊതുഅധികാര സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള വിവരമാണെങ്കിലും മൂന്നാം കക്ഷി വിവരവുമായി ബന്ധപ്പെട്ടതാണെങ്കിലും അഞ്ച് ദിവസത്തിനകവും നടപടി സ്വീകരിക്കണമെന്ന് കമ്മീഷണര്‍ ഓര്‍മിപ്പിച്ചു. അപേക്ഷകളില്‍ മനപ്പൂര്‍വ്വമല്ലാതെ വരുന്ന വീഴ്ചകളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്ക് വിവരാവകാശ നിയമത്തില്‍ പരിജ്ഞാനം നല്‍കാന്‍ 2025-ല്‍ ആരംഭിച്ച ബോധവല്‍ക്കരണ യജ്ഞം അവസാന ഘട്ടത്തിലാണ്. തിരുവനന്തപുരത്ത് ഏഴ് മണ്ഡലങ്ങളില്‍ കൂടി പരിശീലനം കഴിയുമ്പോള്‍ ഇത് പൂര്‍ത്തിയാകും. ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല, സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആളുകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കണമെന്ന ഉദ്ദേശത്തോടെ അട്ടപ്പാടി, വയനാട്, കുളത്തൂപ്പുഴയിലെ അരിപ്പ തുടങ്ങിയ സ്ഥലങ്ങളിലും ബോധവല്‍ക്കരണ ക്ലാസുകള്‍ വിജയകരമായി നടത്തി.

മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ കമ്മീഷനില്‍ ലഭിക്കുന്ന അപ്പീലുകളുടെ എണ്ണം വളരെ കുറവാണ്. താഴെത്തട്ടില്‍ ഉദ്യോഗസ്ഥര്‍ കൃത്യതയോടെ ജോലി ചെയ്യുന്നതാണ് കേരളത്തില്‍ അപ്പീലുകള്‍ കുറവാകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.വിവരാവകാശ നിയമത്തിലെ സെക്ഷനുകള്‍, വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ കൈകാര്യം ചെയ്യേണ്ട രീതി, നിയമത്തിലെ വ്യവസ്ഥകള്‍, ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണ്ണക്കൊള്ള : അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി നീക്കം

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്ഐടി നീക്കം.ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂര്‍ പ്രകാശിന് അടുപ്പമുണ്ടെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്...

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് : കടലാക്രമണ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ശനിയാഴ്ച ഓറഞ്ച്...
- Advertisment -

Most Popular

- Advertisement -