Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsകിൻഫ്രപാർക്കിൽ  33...

കിൻഫ്രപാർക്കിൽ  33 കെവി സബ്സ്റ്റേഷൻ നിർമിക്കാൻ 17.7 കോടി രൂപയുടെ ഭരണാനുമതി: മന്ത്രി കെ. കൃഷ്ണൻ കുട്ടി

പത്തനംതിട്ട: കുന്നന്താനം കിൻഫ്രപാർക്കിൽ  33 കെവി സബ്സ്റ്റേഷൻ നിർമാണത്തിന് 17.7 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി  വൈദ്യുതി വകുപ്പ് മന്ത്രി  കെ. കൃഷ്‌ണൻകുട്ടി  പറഞ്ഞു.  ജനക്ഷേമ നയമാണ് സർക്കാരിന്റേത്. ആരോഗ്യ- പൊതു വിദ്യാഭ്യാസ മേഖലയിൽ സമാനതകളില്ലാത്ത  വികസനമാണെന്നും മന്ത്രി പറഞ്ഞു.

കിഫ്ബി സഹായത്തോടെ നിർമിക്കുന്ന കെട്ടിടത്തിന്റെ ചെലവ്  50.45 കോടി രൂപയാണ്. അടിത്തറ ഉൾപ്പെടെ ആറുനിലയുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണചുമതല കെഎസ്ഇബി സിവിൽ വിഭാഗത്തിനാണ്. തറനിരപ്പ് നിലയിൽ അത്യാഹിത വിഭാഗം, ഒന്നാം നിലയിൽ ഔട്ട്പേഷ്യന്റ് വിഭാഗം, മരുന്നുവിതരണകേന്ദ്രം, രണ്ടാം നിലയിൽ തീവ്രപരിചരണ വിഭാഗം, ലാബ്, മെഡിക്കൽ സൂപ്രണ്ടിന്റെ മുറി, മൂന്നാംനിലയിൽ ശസ്ത്രക്രിയാ മുറി,നാലാംനിലയിൽ ഡയാലിസിസ് ഹാൾ,  ശസ്ത്രക്രിയയ്ക്കുശേഷം രോഗികളെ പ്രവേശിപ്പിക്കുന്ന തീവ്രപരിചരണ വിഭാഗം, അഞ്ചാം നിലയിൽ പുരുഷന്മാരുടെ വാർഡ് എന്നിവയാണുള്ളത്.

അഡ്വ. മാത്യു റ്റി തോമസ് എം.എൽ.എ, അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ,  തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്രാട പുലരിയിൽ കാഴ്ചക്കുല സമർപ്പണത്തിന് അമ്പലപ്പുഴയിൽ വൻ ഭക്ത ജന തിരക്ക്

അമ്പലപ്പുഴ: പുണ്യ ജീവിതം പുലർത്തിയ മഹാബലിക്ക് വാമനവതാരമായി പ്രത്യക്ഷപ്പെട്ട് ജന്മ മോക്ഷം നൽകിയ മഹാവിഷ്ണുവിനെ വന്ദിക്കുന്ന ചടങ്ങായ കാഴ്ചക്കുല സമർപ്പണത്തിന് ഉത്രാട പുലരിയിൽ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വൻ ഭക്ത ജന...

ക്ഷേമപെൻഷൻ ഒരു ​ഗഡു കൂടി അനുവദിച്ചു : അടുത്ത ആഴ്ച മുതൽ ലഭിച്ചു തുടങ്ങും

തിരുവനന്തപുരം : സാമൂഹ്യസുരക്ഷ,ക്ഷേമനിധി പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ .രാജഗോപാൽ അറിയിച്ചു. ഇതിനായി 812 കോടി അനുവദിച്ചു.അടുത്ത ആഴ്ച മുതൽ 1600 രൂപ വീതം ലഭിക്കും. 26.62 ലക്ഷം...
- Advertisment -

Most Popular

- Advertisement -