Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsനേപ്പാൾ പ്രളയത്തിൽ...

നേപ്പാൾ പ്രളയത്തിൽ കാണാതായ 213 ഇന്ത്യക്കാരെ മരിച്ചതായി പ്രഖ്യാപിക്കും

കാഠ്മണ്ഡു : നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ 213 ഇന്ത്യക്കാരെ മരിച്ചതായി പ്രഖ്യാപിക്കാൻ നേപ്പാൾ ഗവൺമെൻറ്.കാണാതായവരുടെ പട്ടിക നേപ്പാളിലെ ദേശീയ ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചു.ഓഗസ്റ്റ് 26ന് നേപ്പാൾ-ടിബറ്റ് അതിർത്തിക്ക് സമീപമുണ്ടായ പാറ-മഞ്ഞുമല ഇടിച്ചിലിനെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 1,453 പേർ മരിക്കുകയും 5,000ത്തിലധികം പേരെ കാണാതാകുകയും ചെയ്തെന്നാണ് നേപ്പാളിലെ ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക്.

ഇന്ത്യക്കാരെ കൂടാതെ മറ്റ് 18 രാജ്യങ്ങളിൽ നിന്നുള്ള വിദേശ പൗരന്മാരും ദുരന്തത്തിൽ അകപ്പെട്ടവരിൽ പെട്ടു .പട്ടികയിൽ കൂട്ടിച്ചേർക്കലുകളോ തിരുത്തലുകളോ ആവശ്യമുണ്ടെങ്കിൽ ഡിസംബർ രണ്ടിന് മുമ്പ് അറിയിക്കണമെന്ന് ഇന്ത്യൻ എംബസി ബന്ധുക്കളോട് അഭ്യർഥിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹോട്ടലിൽ അതിക്രമം കാണിച്ച ഗ്രേഡ് എസ്ഐയെ സസ്‌പെൻഡ് ചെയ്തു

കോഴിക്കോട് :കോഴിക്കോട് ബാലുശേരിയിൽ ഹോട്ടലിൽ അതിക്രമം കാണിച്ച ഗ്രേഡ് എസ്‌ഐയെ സസ്പെൻഡ് ചെയ്തു.ബാലുശ്ശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എ. രാധാകൃഷ്ണനെതിരായാണ് നടപടി .ബുധനാഴ്ച രാത്രിയാണ് സംഭവം .കഴിച്ച ഭക്ഷണത്തിൻ്റെ പണം ചോദിച്ചതാണ് എസ്.ഐ...

കുറിച്ചിമുട്ടത്ത് കർഷകരുടെ ആഴ്ചച്ചന്ത തുടങ്ങി

ആറന്മുള : ആറന്മുളയിലെ കുറിച്ചിമുട്ടത്ത് കർഷകർക്ക് കൈത്താങ്ങായി  ആഴ്‌ച്ച ചന്ത തുടങ്ങി. കുറിച്ചിമുട്ടം പാമ്പാക്കോട് കവലയിൽ വല്ലന റോഡിന്റെ തുടക്കത്തിലാണ് എല്ലാ ബുധനാഴ്ചയും 4.30 മുതൽ 6.30 വരെ വിപണി പ്രവർത്തിക്കുന്നത്. വിഷ രഹിത...
- Advertisment -

Most Popular

- Advertisement -