Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഎ.സി റോഡിൻ്റെ...

എ.സി റോഡിൻ്റെ അപാകത ഉടൻ പരിഹരിക്കണം : ഗ്രെയ്റ്റർ കുട്ടനാട് ഡെവലപ്പ്മെൻ്റ് കമ്മ്യൂണിറ്റി

ചങ്ങനാശേരി : ആലപ്പുഴ-ചങ്ങനാശേരി റോഡിൻ്റെ വീതി വർധിപ്പിച്ച് യാത്രക്കാരുടെ ജീവന് സംരക്ഷണം നൽകണമെന്ന് ഗ്രെയ്റ്റർ കുട്ടനാട് ഡെവലപ്പ് കമ്മ്യൂണിറ്റി ചെയർമാൻ കെ.ജെ. ജെയിംസ് കൊച്ചു കുന്നേൽ ആവശ്യപ്പെട്ടു. റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്ത് പോലീസ് പിഴയിടാക്കുന്നത് വാഹന യാത്രക്കാരുടെ കുഴപ്പമല്ല റോഡിന് വീതിയില്ലാത്തതാണ് .ഇതിനെതിരേ നടപടിയുണ്ടാകണം

1600 കോടികൾ മുടക്കിട്ടും വഴി ലൈറ്റുകൾ പൂർണ്ണമായും സ്ഥാപിച്ചിട്ടില്ല. ദിനംപ്രതി മനുഷ്യജീവനുകൾ പൊലിയുകയും ചെയ്യുകയാണ് സർക്കാർ ഈ വിഷയത്തിൽ ഉടൻ ഇടപെടണം. നടപ്പാത ഇപ്പോൾ ഉണ്ടോ എന്നു പോലും സംശയമാണന്നും യോഗം ചുണ്ടിക്കാട്ടി. എസി റോഡിൻ്റെ വീതി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സമാന ചിന്താഗതിയുള്ള സംഘടകളുമായി ചേർന്ന് ശക്തമായ പ്രക്ഷോപം ആരംഭിക്കാനും യോഗം തിരുമാനിച്ചു.

ലാലിച്ചൻ തുരുത്തേൽ അദ്ധ്യക്ഷത വഹിച്ചു. ബേബിച്ചൻ കണിയാംപറമ്പിൽ, അലക്‌സാണ്ടർ പുത്തൻപുര, മോഹനൻ കരിമാലിൽ, അപ്പച്ചൻകുട്ടി മിത്രകരി, ടോമിച്ചൻ മേപ്പുറത്ത്, തോമസ് വർക്കി വടുതല, ജേക്കബ് ജെ പെരുമ്പ്ര, എന്നീവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് അംഗീകാരം

ന്യൂഡൽഹി : 114 റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകി. 3.25 ലക്ഷം കോടി രൂപയുടെ കരാറിനാണ് അംഗീകാരം നൽകിയത്.പതിനെട്ട്...

സിപിഐ ജില്ലാ കൗൺസിൽ അംഗവും പത്തനംതിട്ട മണ്ഡലം സെക്രട്ടറിയുമായ അബ്ദുൽ ഷുക്കൂർ  കോൺഗ്രസിൽ ചേർന്നു

പത്തനംതിട്ട : സിപിഐ നേതാവ് കോൺഗ്രസിൽ ചേർന്നു.സിപിഐ ജില്ലാ കൗൺസിൽ അംഗവും പത്തനംതിട്ട മണ്ഡലം സെക്രട്ടറിയുമായ അബ്ദുൽ ഷുക്കൂർ ആണ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവ് കൂടിയായിരുന്നു...
- Advertisment -

Most Popular

- Advertisement -