Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhi114 റഫാൽ...

114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് അംഗീകാരം

ന്യൂഡൽഹി : 114 റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകി. 3.25 ലക്ഷം കോടി രൂപയുടെ കരാറിനാണ് അംഗീകാരം നൽകിയത്.പതിനെട്ട് വിമാനങ്ങൾ ഫ്രാൻസ് നിർമ്മിച്ച് ഇന്ത്യയ്ക്ക് നൽകും.ബാക്കിയുള്ള വിമാനങ്ങൾ ഇന്ത്യയിലാകും നിർമ്മിക്കുക.മേക്ക് ഇന്‍ ഇന്ത്യ’യുടെ കീഴില്‍ ഏകദേശം 80 ശതമാനം വിമാനങ്ങളും തദ്ദേശീയമായി ഉത്പാദിപ്പിക്കും.  

ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധവിമാന കരാര്‍ ആണിത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഈ മാസത്തെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായാണ് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകിയിരിക്കുന്നത്. അതിര്‍ത്തികളിലെ സുരക്ഷാ വെല്ലുവിളികള്‍ നിലനില്‍ക്കെ വ്യോമസേനയില്‍ നിലവില്‍ 29 ഫൈറ്റര്‍ സ്‌ക്വാഡ്രണുകള്‍ മാത്രമാണുള്ളത്. പുതിയ വാങ്ങുന്നതോടെ  ഇന്ത്യന്‍ വ്യോമസേനയുടെ പക്കല്‍ 150 റഫാല്‍ വിമാനങ്ങളുണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 10-11-2025 Bhagyathara BT-28

1st Prize : ₹1,00,00,000/- BX 409253 (PALAKKAD) Consolation Prize ₹5,000/- BN 409253 BO 409253 BP 409253 BR 409253 BS 409253 BT 409253 BU 409253 BV 409253 BW...

ബലാത്സംഗത്തിനിരയായ 14 കാരിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകി സുപ്രീം കോടതി

ന്യൂഡൽഹി : ബലാത്സംഗത്തിന് ഇരയായ പതിനാലുകാരിയുടെ മുപ്പത് ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി നൽകി.ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ അനുമതി. ഭരണഘടനയുടെ 142-ാം അനുഛേദപ്രകാരമുള്ള അധികാരം...
- Advertisment -

Most Popular

- Advertisement -