Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsപുറത്തുനിന്ന് വൈദ്യുതി...

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

തിരുവനന്തപുരം: പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍. സംസ്ഥാനത്തെ അടിയന്തിര സാഹചര്യം കണക്കിലെടുത്താണ് അനുമതി. പരമാവധി 250 മെഗാ വാട്ട് വരെ വാങ്ങാം.

വൈദ്യുതി വില യൂണിറ്റിന് 10 രൂപയില്‍ താഴെ ആയിരിക്കണം. മേയ് 15 വരെയാണ് സമയ പരിധി. വേനല്‍ച്ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി ആവശ്യം വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ ബോര്‍ഡ്, റെഗുലേറ്ററി കമ്മീഷനോട് അനുമതി ചോദിച്ചിരുന്നു.

മാർച്ച് 24ന് കമ്മീഷന് ഹിയറിംഗ് നടത്തിയെങ്കിലും പെറ്റീഷന്‍ പൂര്‍ണമല്ലാത്തതിനാല്‍ പുതുക്കി നല്‍കാന്‍ ആവശ്യപ്പെടുക ആയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്പലപ്പുഴ ക്ഷേത്രത്തിൽ നടന്നു വന്നിരുന്ന പളളിപ്പാന സമാപിച്ചു

അമ്പലപ്പുഴ: മറ്റൊരു വ്യാഴവട്ടക്കാലത്തെ കാത്തിരിപ്പുമായി പള്ളിപ്പാന സമാപിച്ചു. മൂന്നാം നാൾ ഭീഷമ ശയനത്തിന് അടിയിൽ കുഴിച്ചിട്ട വാണാൾ കോഴിയെ പുറത്തെടുക്കുന്നതു ദർശിക്കുവാൻ വൻ ജനാവലി രാവിലെ തന്നെ ക്ഷേത്രത്തിൽ എത്തി. ഭീഷ്പൂരം മാറ്റിയപ്പോൾ...

സപ്ലൈക്കോയിൽ അരിക്കും പഞ്ചസാരക്കും വില കൂട്ടി

തിരുവനന്തപുരം : സപ്ലൈക്കോയിൽ ഓണച്ചന്തകൾ ഇന്ന് ആരംഭിക്കാനിരിക്കെ അരിക്കും പഞ്ചസാരക്കും തുവരപരിപ്പിനും വില കൂട്ടി.കുറുവ അരിയുടെ വില കിലോയ്ക്ക് 30 രൂപയിൽനിന്നു 33 രൂപയാക്കി. മട്ട അരിക്കും കിലോയ്ക്ക് മൂന്നു രൂപ കൂട്ടി....
- Advertisment -

Most Popular

- Advertisement -