Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsരാജിയെക്കുറിച്ചുള്ള അഭ്യൂഹം...

രാജിയെക്കുറിച്ചുള്ള അഭ്യൂഹം മാധ്യമങ്ങള്‍ക്ക് മാത്രമാണുള്ളത്: മന്ത്രി കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം : രാജിയെക്കുറിച്ചുള്ള അഭ്യൂഹം മാധ്യമങ്ങള്‍ക്ക് മാത്രമാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. അത്തരം അഭ്യൂഹം നിങ്ങള്‍ക്കേയുള്ളൂ. എനിക്കില്ല, നാട്ടുകാര്‍ക്കുമില്ല. രാജിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഗണേഷ്‌കുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഇന്ന് മറ്റാരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലെ. എന്റെ ചോര കുടിക്കാന്‍ നോക്കേണ്ടെന്നും മന്ത്രി ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷം തിരുവനന്തപുരത്ത് പൊതുപരിപാടിക്ക് എത്തിയപ്പോഴായിരുന്നു ഗണേഷിന്റെ പ്രതികരണം. മാധ്യമങ്ങളോട് സൗഹൃദം കാണിച്ചതിന് തലയില്‍ കയറിയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. നന്നായി പെരുമാറുന്നത് കഴിവുകേടായി കാണരുത്. ഇനി ഒരു സൗഹൃദത്തിനുമില്ല. പഴയ ഗണേഷ് കുമാറായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

രാജിവെച്ച്‌ പോകുമെന്ന് കരുതേണ്ടെന്ന് കെഎസ്‌ആര്‍ടിയുടെ ചടങ്ങില്‍ പ്രസംഗിക്കവെ ഗണേഷ് കുമാര്‍ പറഞ്ഞു. മന്ത്രിസഭയ്ക്ക് ഇനി കുറച്ചു ദിവസം കൂടി മാത്രമേയുള്ളൂ. താൻ രാജി വയ്ക്കുമെന്ന് ആരും കരുതേണ്ട. ഇത് തൻ്റെ വിടവാങ്ങല്‍ പ്രസംഗമായി കണക്കാക്കാം. ആര് മന്ത്രിയായി എത്തിയാലും വികസനം തുടരണമെന്നും ഗണേഷ് കുമാർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സപ്ലൈകോ സൂപ്പർമാർക്കറ്റുകളിൽ കേര വെളിച്ചെണ്ണയ്ക്ക് ഞായറാഴ്ച പ്രത്യേക വിലക്കുറവ്

ആലപ്പുഴ: സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ നാളെ (ആഗസ്റ്റ് 24) കേര വെളിച്ചെണ്ണ ലിറ്ററിന്  445 രൂപ നിരക്കിൽ ലഭിക്കും. ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണ് ഇത്. വെളിച്ചെണ്ണയ്ക്ക് അനിയന്ത്രിതമായി വില ഉയർന്ന സാഹചര്യത്തിൽ, ...

മലങ്കര മാർത്തോമ്മാ സുറിയാനി സഭ പ്രതിനിധി മണ്ഡലയോഗം 17ന് തുടങ്ങും

തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പ്രതിനിധി മണ്ഡലയോഗം സെപ്റ്റംബർ 17, 18, 19, 20 തീയതികളിൽ തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത ആഡിറ്റോറിയത്തിൽ നടക്കും. സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ്...
- Advertisment -

Most Popular

- Advertisement -