Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് സ്കൂട്ടർ...

തിരുവനന്തപുരത്ത് സ്കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തം ; വാഹനങ്ങൾ കത്തിനശിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം പിഎംജി ജംഗ്ഷനിലെ ടിവിഎസ് സ്‌കൂട്ടര്‍ ഷോറൂമില്‍ വൻ തീപിടിത്തം. പുലര്‍ച്ചെ നാലു മണിയോടെയാണ് തീപിടിത്തമുണ്ടായത്. സ്കൂട്ടറുകളും സ്പെയർപാട്സും സർവീസ് കേന്ദ്രവും കെട്ടിടത്തിലുണ്ടായിരുന്നു. ഷോറൂമിന്റെ മുകള്‍നിലയിലുണ്ടായിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചു. കെട്ടിടത്തിന്റെ മുകള്‍നിലയുടെ പിന്‍ഭാഗത്തുനിന്ന് വലിയ പൊട്ടിത്തെറി ഉണ്ടാകുകയും പിന്നാലെ തീ പടരുകയുമായിരുന്നു. അഗ്നിരക്ഷാ സേനയുടെ പത്ത് സംഘങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാമ്പാടി വെള്ളൂർ  സെന്റ് തോമസ് ഓർത്തഡോൿസ്‌ പള്ളിയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.  ഡോ. യൂഹാനോൻ  സെന്റ് തോമസ് ഓർത്തഡോൿസ്‌ പള്ളി സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

കോട്ടയം: പാമ്പാടി വെള്ളൂർ  സെന്റ് തോമസ് ഓർത്തഡോൿസ്‌ പള്ളിയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.  ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി വിശുദ്ധ കുർബാന  നടത്തി ചടങ്ങിന്റെ...

മുൻ കെഎസ്ആർടിസി ഡ്രൈവർ യദുവിന് നിയമസഭ ബസിൽ താൽക്കാലിക നിയമനം

തിരുവനന്തപുരം : മുൻ കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ യദുവിന് നിയമസഭ ബസിൽ താൽക്കാലിക നിയമനം.ജീവനക്കാരെ കൊണ്ടുപോകുന്ന ബസ്സിന്റെ ഡ്രൈവറായാണ് നിയമനം. യദുവിന് നിയമനം നൽകണമെന്നാവശ്യപ്പെട്ട് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ സ്പീക്കർ തിരുവഞ്ചൂർ...
- Advertisment -

Most Popular

- Advertisement -