തിരുവല്ല: സനാതന ധർമ്മം നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത ആണെന്ന് എറണാകുളം നിത്യ നികേതൻ ആശ്രമം സ്വാമിനി സംപൂജ്യ നിത്യ ചിന്മയി അഭിപ്രായപെട്ടു. ഓതറ വിശാല ഹിന്ദു സംഗമത്തിൽ മാതൃസംഗമം ഉദ്ഘാടന കർമ്മം നിർവഹിച്ചു സംസാരിക്കുക ആയിരുന്നു സ്വാമിനി.
വി എച്ച് എസ് എസ് കല്ലിശ്ശേരി സ്കൂൾ പ്രിൻസിപ്പൽ സൗമ്യ എസ് നമ്പൂതിരി അധ്യക്ഷത വഹിച്ച യോഗത്തിൽ സേവാഭാരതി ജില്ലാ സമിതി അംഗം പുഷ്പ വത്സകുമാർ, വിളക്കിത്തല നായർ സമാജം വനിത ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഇന്ദിര രവി എന്നിവർ പ്രസംഗിച്ചു