Monday, October 12, 2026
No menu items!

subscribe-youtube-channel

HomeHealthജലജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രത...

ജലജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം

പത്തനംതിട്ട ; മഴക്കാലമായതോടെ മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ കരുതലും ജാഗ്രതയും വേണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി അറിയിച്ചു. വ്യക്തിശുചിത്വം, പരിസരശുചിത്വം, ഭക്ഷണശുചിത്വം പാലിക്കുന്നതിലൂടെ ജലജന്യരോഗങ്ങള്‍ തടയാം.

മഴക്കാലത്ത് കുടിവെള്ളസ്രോതസ്സുകള്‍ മലിനമാകാന്‍ സാധ്യതയുള്ളതിനാല്‍ തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക. കിണറുകളും മറ്റ് കുടിവെള്ളസ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യണം. തിളപ്പിച്ച വെള്ളത്തില്‍ ഒരുകാരണവശാലും പച്ചവെള്ളം ചേര്‍ത്തുപയോഗിക്കരുത്.ഐസ്, ശീതളപാനീയങ്ങള്‍, സംഭാരം, ചട്നി എന്നിവ തയ്യാറാക്കാനും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക.

ടോയ്ലെറ്റ് ഉപയോഗിച്ച ശേഷവും ആഹാരപദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മുമ്പും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകണം. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. തുറന്നുവച്ചതും പഴകിയതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. എപ്പോഴും ചൂടുള്ള ഭക്ഷണം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക.

തുടര്‍ച്ചയായ വയറിളക്കവും ഛര്‍ദിയും, ശക്തമായപനി, വയറുവേദന, അമിതമായ ക്ഷീണവും, തളര്‍ച്ചയും ശരീരത്തില്‍ ജലാംശം കുറഞ്ഞ് നിര്‍ജലീകരണം ഉണ്ടാവുക തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയംചികിത്സ ഒഴിവാക്കി അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സ തേടണം. വയറിളക്കരോഗങ്ങള്‍ ഉണ്ടായാല്‍ ശരീരത്തില്‍ നിന്നും ജലവുംലവണങ്ങളും നഷ്ടപ്പെട്ട് നിര്‍ജലീകരണം ഉണ്ടാവുന്നത് തടയാന്‍ ഉപ്പിട്ടകഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെള്ളം, ഒ.ആര്‍.എസ്.ലായനി എന്നിവ ഫലപ്രദമാണ്.

രോഗബാധിതരില്‍നിന്നും രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍പ്രത്യേകം ശ്രദ്ധിക്കണം. രോഗബാധയുള്ളവര്‍ ആഹാരപദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യരുത്. രോഗി ഉപയോഗിച്ച പാത്രങ്ങളും വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടരുത്. ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്രവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകണം. കുട്ടികളിലും പ്രായമായവരിലും രോഗം പെട്ടെന്ന് ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സതേടണമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തമിഴ്‌നാട്ടിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് മൂന്നു വിദ്യാർത്ഥികൾ മരിച്ചു

ചെന്നൈ : തമിഴ്നാട്‌ കടലൂരിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് മൂന്നു വിദ്യാർത്ഥികൾ മരിച്ചു.10 പേർക്ക് പരുക്കേറ്റു. ചെമ്മംകുപ്പത്ത് ആളില്ലാത്ത ലവൽ ക്രോസിലാണ് അപകടം ഉണ്ടായത്. കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന...

ദീപാവലിക്ക് രാത്രി 8 നും 10 നും ഇടയിൽ മാത്രം ഹരിത പടക്കങ്ങൾ ഉപയോഗിക്കാം

തിരുവനന്തപുരം : പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ ആഘോഷ വേളകളിൽ 'ഗ്രീൻ ക്രാക്കറുകൾ' അഥവാ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കുവാനും ഉപയോഗിക്കുവാനും പാടുള്ളവെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.കേരള സംസ്ഥാന മലിനീകരണ...
- Advertisment -

Most Popular

- Advertisement -