Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല അർബൻ...

തിരുവല്ല അർബൻ ബാങ്ക് ഡയറക്ടർ ബോർഡ് : സി പി എം സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു

തിരുവല്ല : തിരുവല്ല അർബൻ സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് സിപി എം സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു.  അഡ്വ.ഫ്രാൻസിസ് വി ആൻ്റണി, പ്രമോദ് ഇളമൺ, അബ്ദുൾ സമദ്, പി രവീന്ദ്രനാഥ്, വിശാൽ സി മോഹൻ,  അനുരാധാ സുരേഷ്, ക്ലാരമ്മ കൊച്ചീപ്പൻമാപ്പിള,  ടി ഡി മോഹൻ ദാസ്,  എം കെ മോഹനകുമാർ, കെ ആർ രഘുക്കുട്ടൻ പിള്ള, എസ് സോജിത്, എസ് സുലു മോൾ, റാണി ആർ നായർ എന്നിവരാണ് ഡയറക്ടർ ബോർഡിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്.

ബുധനാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗം സി പി എം തിരുവല്ല ഏരിയാ സെക്രട്ടറിയായ അഡ്വ. ഫ്രാൻസിസ് വി ആൻ്റണിയെ പ്രസിഡൻ്റായും, ഏരിയാ കമ്മറ്റി അംഗം പ്രമോദ് ഇളമണിനെ വൈസ് പ്രസിഡൻ്റായും തെരെഞ്ഞെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും. ബുധനാഴ്ച നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം,...

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി : നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ . ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ഷൈനിനു മേൽ ചുമത്തിയിട്ടുള്ളത്. എൻഡിപിഎസ് സെക്ഷൻ 27, 29...
- Advertisment -

Most Popular

- Advertisement -