Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള അഷ്ടമിരോഹിണി...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ: പതിനായിരങ്ങൾ സദ്യാമൃതം നുകർന്നു

ആറന്മുള : പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യയിൽ പതിനായിരങ്ങൾ പങ്കെടുത്തു. ഭഗവാൻ്റെ ജന്മദിനത്തിൽ നടന്ന വള്ള സദ്യയിൽ പങ്കെടുക്കാൻ ഇത്തവണ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. പ്രഭാത ശ്രീബലിയ്ക്ക് ശേഷം കൊടിമരച്ചുവട്ടിൽ നിലവിളക്കിന് മുൻപിൽ കേന്ദ്ര സഹമന്ത്രിയും ചലച്ചിത്ര താരവുമായ സുരേഷ് ഗോപി ആദ്യ നെൽപ്പറ സമർപ്പിച്ചു. തുടർന്ന് 52 കരയിലെ പ്രതിനിധികൾ പള്ളിയോട കരകൾക്ക് വേണ്ടി നെൽപ്പറകൾ
നൽകി.

വിശിഷ്ടാതിഥികളെ പള്ളിയോട സേവാ സംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി വഞ്ചിപ്പാട്ടിൻ്റെ അകമ്പടിയോടുകൂടി ആനക്കൊട്ടിലേക്ക് സ്വീകരിച്ചു.11 .30 ന് ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ സുരേഷ് ഗോപി ഭദ്രദീപം തെളിച്ചു. മന്ത്രി വീണ ജോർജ് വിഭവങ്ങൾ ഇലയിൽ വിളമ്പി

ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ വിശിഷ്ടാതിഥിയായി. തുടർന്ന് ക്ഷേത്രത്തിൻ്റെ വടക്കേ മുറ്റത്ത് 52 കരകാർക്കായി പ്രത്യേക ഇരിപ്പിടങ്ങൾ സജ്ജമാക്കി. ക്ഷേത്രത്തിലെ തെക്കേ മുറ്റത്ത് ഭക്തജനങ്ങൾക്കായി  പവലിയനിൽ വിഭവ സമൃദ്ധമായ സദ്യ ഒരുക്കി. കൂടാതെ പ്രത്യേക ക്ഷണിതാക്കൾക്ക് വടക്കേ മാളികയിൽ സദ്യ നൽകി.

വഴിപാട് നടത്തിയവർക്കായി പാഞ്ചജന്യം, കൃഷ്ണവേണി, വിനായക എന്നീ സദ്യാലയങ്ങളിൽ സദ്യ ഒരുക്കിയിരുന്നു. ക്ഷേത്രത്തിൽ പ്രത്യേക പൂജകളും അലങ്കാരങ്ങളും നടത്തി. അമ്പലപ്പുഴയിൽ നിന്ന് എത്തിയ അരവിന്ദാക്ഷൻ നായരും സംഘവും ഒരുക്കിയ അമ്പപ്പുഴ പാൽ പായസം സദ്യയ്ക്ക് മിഴിവേകി ക്ഷേത്രത്തിനുള്ളിലെ സദ്യ തയ്യറാക്കിയത്.

വള്ളസദ്യ കൺവീനർ സുരേഷ് കുമാർ പുതുക്കുളങ്ങരയുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കിയത് . പള്ളിയോട സേവാ സംഘം പ്രസിഡൻ്റ് കെ.വി സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ദേവസ്വം അസിസ്റ്റൻ്റ് കമ്മിഷണർ രേവതി മലയാലപ്പുഴ, ട്രഷറർ രമേശ്മാലിമേൽ, വൈസ് പ്രസിഡൻ്റ് കെ എസ് സുരേഷ്, ജോ. സെക്രട്ടറി അജയ് ഗോപിനാഥ്,  അജി ആർ നായർ, ബി കൃഷ്ണകുമാർ, വിജയകുമാർ ചുങ്കത്തിൽ, ശശികുമാർ, കെ.ആർ സന്തോഷ്, അനൂപ് ഉണ്ണികൃഷ്ണൻ, രവീന്ദ്രൻ നായർ, മുരളി ജി പിള്ള, രഘുനാഥ്, പാർത്ഥസാരഥി ആർ. പിള്ള എന്നിവർ നേതൃത്വം നൽകി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൻ കവർച്ചാ സംഘത്തെ ചിന്നക്കനാലിൽ നിന്ന്  അടൂർ പോലീസ് പിടികൂടി

പത്തനംതിട്ട : ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മോഷണം നടത്തിവന്ന വൻ കവർച്ചാ സംഘത്തെ ഇടുക്കി ചിന്നക്കനാലിൽ നിന്ന് അടൂർ പോലീസ് പിടികൂടി. ഒളിവിൽ കഴിഞ്ഞിരുന്ന സംഘത്തെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്...

Kerala Lotteries Results 18-07-2026 : Monsoon Bumper BR-110

1st Prize Rs.10,00,00,000/- MC 576896 (KANNUR) Consolation Prize Rs.1,00,000/- MA 576896 MB 576896 MD 576896 ME 576896 2nd Prize Rs.10,00,000/- MA 530984 MB 884378 MC 351820 MD 557299 ME 685578 3rd Prize Rs.5,00,000/- MA 816079 MB...
- Advertisment -

Most Popular

- Advertisement -