Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsതൃക്കാർത്തിക നിറവിൽ...

തൃക്കാർത്തിക നിറവിൽ നാടും നഗരവും: കേരളത്തിൽ ദേവീക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ

പത്തനംതിട്ട : വൃശ്ചികപ്പൗർണമിയും കാർത്തിക നക്ഷത്രവും ഒത്തുചേരുന്ന പുണ്യദിനത്തിൽ നാടും നഗരവും ദീപപ്രഭയിൽ. കേരളത്തിൽ തൃക്കാർത്തികയായും തമിഴ്നാട്ടിൽ കാർത്തിക ദീപമായും ആഘോഷിക്കുന്ന പുണ്യദിനം ഇന്ന്. വീടുകളിലും ക്ഷേത്രങ്ങളിലും മൺചിരാതുകൾ തെളിയിച്ച് ദേവീദേവന്മാരെ ആരാധിക്കുന്ന വിശ്വാസികൾക്ക് ഇത് ഭക്തിയുടെയും ഐശ്വര്യസങ്കൽപ്പങ്ങളുടെയും ഐശ്വര്യസങ്കൽപ്പങ്ങളുടെയും ആഘോഷമാണ്.

കേരളത്തിലെ പ്രമുഖ ദേവീക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും ദീപാരാധനകളും നടക്കുമ്പോൾ തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ അണ്ണാമലൈ മലമുകളിൽ ഇന്ന് വൈകിട്ട് മഹാദീപം തെളിയും. കേരളത്തിൽ തൃക്കാർത്തിക പ്രധാനമായും ദേവീപ്രീതിക്കായുള്ള ആഘോഷമായാണ് ആചരിക്കുന്നത്.

തമിഴ്നാട്ടിൽ കാർത്തിക ദീപം ശിവന്റെ അനന്തജ്യോതിയുടെയും സുബ്രഹ്മണ്യസ്വാമിയുടെ ജനനപാരമ്പര്യത്തിന്റെയും സ്മരണയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആചാരങ്ങളിലും ഐതിഹ്യങ്ങളിലും വ്യത്യാസങ്ങളുണ്ടെങ്കിലും ഇരുസംസ്ഥാനങ്ങളിലെയും ആഘോഷങ്ങളുടെ കേന്ദ്രബിന്ദു ദീപമാണ്.

തൃക്കാർത്തികയുമായി ബന്ധപ്പെട്ട് കേരളത്തിൽ പ്രചാരത്തിലുള്ള പ്രധാന ഐതിഹ്യങ്ങളിലൊന്ന് മഹിഷാസുരവധവുമായി ബന്ധപ്പെട്ടതാണ്. ആദിപരാശക്തിയായ ദേവി മഹിഷാസുരനെ വധിച്ച് ധർമം പുനഃസ്ഥാപിച്ചതിന്റെ വിജയസ്മരണയ്‌ക്കായി ദേവന്മാർ ദീപങ്ങൾ തെളിയിച്ചുവെന്നാണ് വിശ്വാസം. തിന്മയുടെ മേൽ നന്മ നേടിയ വിജയത്തെയും അജ്ഞാനത്തിന്റെ മേൽ ജ്ഞാനത്തിന്റെ വിജയത്തെയും ദീപം പ്രതിനിധീകരിക്കുന്നു.

വൃശ്ചികമാസത്തിലെ കാർത്തിക നാളും പൗർണമിയും ചേരുന്ന ദിവസമാണ് തൃക്കാർത്തികയായി കണക്കാക്കുന്നത്. ഈ വർഷം നവംബർ 24നാണ് കാർത്തിക നക്ഷത്രം. പുലർച്ചെ 2.02ന് ആരംഭിച്ച കാർത്തിക നക്ഷത്രം രാത്രി 11.25 വരെ തുടരുമെന്നാണ് പഞ്ചാംഗ കണക്കുകൾ. വൈകിട്ട് സൂര്യാസ്തമയത്തിനു ശേഷമുള്ള സമയത്താണ് വീടുകളിലും ക്ഷേത്രങ്ങളിലും ദീപങ്ങൾ തെളിയിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ളക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

കൊല്ലം : ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 90 ദിവസമായിട്ടും കുറ്റപത്രം നൽകാത്തതിനാലാണ് ദ്വാരപാലക പാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും സ്വാഭാവിക...

കവടിയാർ കൊട്ടാരത്തിലെ മോഷണം : അന്വേഷണം കേരളത്തിന് പുറത്തേക്കും

തിരുവനന്തപുരം : കവടിയാർ കൊട്ടാരത്തിലെ മോഷണത്തിൽ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു .ചെന്നൈ, ബംഗളൂരു നഗരങ്ങളിൽ പ്രവർത്തിക്കുന്ന പൗരാണിക ആഭരണങ്ങൾ വിൽക്കുന്നവരെയും വാങ്ങുന്നവരെയും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലേക്കാണ് പൊലീസ് നീങ്ങുന്നത് . മോഷണം നടന്നതായി കരുതുന്ന...
- Advertisment -

Most Popular

- Advertisement -