തിരുവനന്തപുരം:എസ്എഫ്ഐ തനിക്കെതിരെ നടത്തിയത് പ്രതിഷേധമല്ലെന്നും ആക്രമണമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരെ നടന്ന പ്രതിഷേധത്തെക്കുറിച്ച് രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി. കേന്ദ്രത്തിനും വിവരം ലഭിച്ചിട്ടുണ്ട്.പ്രധാനമന്ത്രിയെ താൻ ഒന്നും നേരിട്ട് അറിയിച്ചിട്ടില്ല. സമാധാനപരമായി പ്രതിഷേധം നടത്തിയാൽ ആർക്കും പ്രശ്നമില്ല.പക്ഷെ അക്രമങ്ങൾക്ക് സ്ഥാനമില്ല, അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണ്ണർ.