Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഓസ്‌ട്രേലിയയിൽ വെടിവെയ്പ്പ്...

ഓസ്‌ട്രേലിയയിൽ വെടിവെയ്പ്പ് നടത്തിയ ഭീകരർ ഇന്ത്യൻ വംശജർ

സിഡ്‌നി : ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവെയ്പ്പ് നടത്തിയ ഭീകരർ ഇന്ത്യൻ വംശജർ .ഹൈദരാബാദിൽ നിന്നും കുടിയേറിയ സാജിദ് അക്രമവും മകൻ നവീദുമാണ് അക്രമികൾ .1998-ല്‍ ബി.കോം. പൂര്‍ത്തിയാക്കിയ ശേഷം ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയിയ സാജിദിന്‌ ഇപ്പോഴും ഇന്ത്യന്‍ പാസ്‌പോര്‍ട്ടുണ്ട്. വിദേശ വനിതയെ വിവാഹം കഴിച്ച സാജിദ് ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കി.

കഴിഞ്ഞ 27 വര്‍ഷമായി ഹൈദരാബാദിലെ ബന്ധുക്കളുമായി സാജിദിന് വളരെ കുറഞ്ഞ ബന്ധമാണുള്ളതെന്നാണ് തെലങ്കാന പോലീസ് പറയുന്നത്. ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ശേഷം ആറു തവണ മാത്രമാണ് സാജിദ് ഇന്ത്യ സന്ദര്‍ശിച്ചതെന്നും പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.

ജൂത ആഘോഷമായ ഹനുക്കയുടെ ഭാഗമായ പരിപാടിക്കിടെയായിരുന്നു വെടിവെപ്പ്. വെടിവെപ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ സാജിദ് അക്രം കൊല്ലപ്പെട്ടു. പരിക്കേറ്റ മകൻ നവീദ് ആശുപത്രിയിലാണ്.ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനറെ സ്വാധീനത്തിലാണ് പ്രതികൾ ജൂതരെ കൊലപ്പെടുത്തിയതെന്ന് ഓസ്ട്രേലിയൻ പൊലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം നാളെ

ന്യൂഡൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം നാളെ.ബീഹാര്‍, ചണ്ഡീഗഢ്, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഒഡീഷ, പഞ്ചാബ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയുള്‍പ്പെടുന്ന 8 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളിലെ 57 ലോക്‌സഭാ മണ്ഡലങ്ങളിലാണ് നാളെ...

Kerala Lottery Result : 29/04/2024 Win Win W 767

1st Prize Rs.7,500,000/- (75 Lakhs) WY 479772 (THRISSUR) Consolation Prize Rs.8,000/- WN 479772 WO 479772 WP 479772 WR 479772 WS 479772 WT 479772 WU 479772 WV 479772 WW...
- Advertisment -

Most Popular

- Advertisement -