Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsKollamനടന്‍ ടി.പി....

നടന്‍ ടി.പി. മാധവന്‍ അന്തരിച്ചു

കൊല്ലം : മലയാളത്തിലെ മുതിർന്ന നടൻ ടി.പി മാധവൻ(88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് രണ്ട് ദിവസം മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയനാക്കിയ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

വര്‍ഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്നു ടി.പി മാധവൻ. അറുനൂറിലധികം ചിത്രങ്ങളിലും മുപ്പതിലേറെ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.1975-ൽ പുറത്തിറങ്ങിയ രാ​ഗം ആണ് ആദ്യ സിനിമ.അമ്മ സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു.2015 ഒക്ടോബറിലെ ഹിമാലയൻ യാത്രയ്ക്കിടെ ഹരിദ്വാറിൽവച്ചു പക്ഷാഘാതം സംഭവിക്കുകയായിരുന്നു.

ഗാന്ധി ഭവനിൽ എത്തിയ ശേഷം ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു.പിന്നീട് മറവിരോഗം ബാധിക്കുകയായിരുന്നു. പ്രശസ്ത അധ്യാപകൻ ഡോ. എൻ പി പിള്ളയുടെ മകനാണ് ടി.പി മാധവൻ. സംസ്കാരം നാളെ വൈകിട്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊടകരയിൽ ഇരുനില കെട്ടിടം തകർന്നു വീണ് മൂന്നു ബംഗാൾ സ്വദേശികൾ മരിച്ചു

തൃശ്ശൂർ : തൃശ്ശൂർ കൊടകരയിൽ ഇരുനില കെട്ടിടം തകർന്നു വീണ് മൂന്നു ബംഗാൾ സ്വദേശികൾ മരിച്ചു .പശ്ചിമ ബം​ഗാൾ സ്വദേശികളായി രൂപേഷ്, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്.17 പേരാണ് ഇരുനില കെട്ടിടത്തിൽ ഉണ്ടായിരുന്നത്.കെട്ടിടം...

റഷ്യയിൽ അണക്കെട്ട് തകർന്നു:5 മരണം

മോസ്കോ: കസാക്കിസ്ഥാന് സമീപമുള്ള ഒറെൻബർഗിൻ്റെ തെക്കൻ മേഖലയിൽ ഒരു അണക്കെട്ട് തകർന്നതിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 5 പേർ മരിച്ചതായി റിപ്പോർട്ട് .ആയിരക്കണക്കിന് പേരെ രക്ഷപെടുത്തി .10,000 താമസക്കാർ വെള്ളപ്പൊക്ക മേഖലയിലുണ്ടെന്നും 4,000 വീടുകൾ വെള്ളത്തിനടിയിലാണെന്നും...
- Advertisment -

Most Popular

- Advertisement -