Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsChennaiകമൽഹാസൻ ചിത്രം...

കമൽഹാസൻ ചിത്രം ‘ഇന്ത്യൻ 3’  റിലീസിനായി തയ്യാറെടുക്കുന്നു

ചെന്നൈ: കമൽഹാസൻ–ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ഇന്ത്യൻ 3’ തിയേറ്റർ റിലീസിനായി തയ്യാറെടുക്കുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസ് പുതിയ പോസ്റ്റർ പുറത്തുവിട്ടതോടെയാണ് ഏറെ നാളായി അനിശ്ചിതത്വത്തിലായിരുന്ന സിനിമ വീണ്ടും ശ്രദ്ധാകേന്ദ്രമായത്.

‘ഇന്ത്യൻ 3 വാർ മോഡ്’ എന്നാണ് മൂന്നാം ഭാഗത്തിന്റെ പേര്. ചിത്രത്തിൽ നാൽപ്പതുകാരനായ കഥാപാത്രമായാണ് കമൽഹാസൻ എത്തുന്നതെന്നതാണ് പ്രധാന ആകർഷണം. 1996-ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ സിനിമയിലൂടെ ശ്രദ്ധേയനായ സേനാപതി എന്ന കഥാപാത്രത്തിന്റെ പഴയകാല ജീവിതത്തിലേക്കാണ് മൂന്നാം ഭാഗം പ്രേക്ഷകരെ കൊണ്ടുപോകുന്നത്.

സംവിധായകൻ ശങ്കറിന്റെ സംവിധാനത്തിൽ വൻ പ്രതീക്ഷകളോടെ എത്തിയ ‘ഇന്ത്യൻ 2’ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ചിത്രത്തിന്റെ കഥയിലും കമൽഹാസന്റെ മേക്കപ്പിലും വിമർശനങ്ങൾ ഉയർന്നിരുന്നു. രണ്ടാം ഭാഗത്തിനു പിന്നാലെ മൂന്നാം ഭാഗം ഉപേക്ഷിച്ചെന്ന തരത്തിലും റിപ്പോർട്ടുകൾ പ്രചരിച്ചു. എന്നാൽ ചിത്രം വീണ്ടും സജീവമായതോടെ ആരാധകർക്കിടയിൽ പ്രതീക്ഷ വർധിച്ചിരിക്കുകയാണ്.

‘ഇന്ത്യൻ 2’ നേരിട്ട തിരിച്ചടികൾ മറികടന്ന് മൂന്നാം ഭാഗത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്താനാകുമോ എന്നതാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. മൂന്നാം ഭാഗം നേരിട്ട് ഒ.ടി.ടി.യിൽ റിലീസ് ചെയ്യാനുള്ള സാധ്യതകൾ ചർച്ചയായിരുന്നെങ്കിലും, ഇപ്പോൾ തിയേറ്റർ റിലീസിനാണ് നീക്കം. എന്നാൽ റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെന്‍സസ്: ഉദ്യോഗസ്ഥരുടെ പരിശീലനം പൂർത്തിയായി

പത്തനംതിട്ട: പതിനാറാമത് സെന്‍സസ് പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് ജില്ലതല ഉദ്യോഗസ്ഥരുടെ പരിശീലനം കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ പൂർത്തിയായി. ആറു ദിവസമായി രണ്ടു ബാച്ച്  ഉദ്യോഗസ്ഥരുടെ പരിശീലനമാണ് നടത്തിയത്. സെന്‍സസ് ഡയറക്ടറേറ്റിലെ ഡേറ്റ പ്രൊസസിംഗ് അസിസ്റ്റന്റ്...

മന്ത്രി വീണാ ജോര്‍ജിന്റെ മാര്‍ച്ച് രണ്ട് വരെയുള്ള പരിപാടികള്‍ മാറ്റിവച്ചു

പത്തനംതിട്ട: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശാനുസരണം...
- Advertisment -

Most Popular

- Advertisement -