Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഉരുള്‍പൊട്ടല്‍ മേഖലകളിൽ ...

ഉരുള്‍പൊട്ടല്‍ മേഖലകളിൽ  ഇന്നത്തെ  തെരച്ചില്‍ അവസാനിപ്പിച്ചു: നാല് മൃതദേഹങ്ങൾ കണ്ടെടുത്തു

വയനാട് : വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകളിൽ  ഇന്നത്തെ  തെരച്ചില്‍ അവസാനിപ്പിച്ചു. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെയും ചാലിയാറിലെയും തെരച്ചിലാണ് അവസാനിപ്പിച്ചത്.  നാളെ (ഞായർ) രാവിലെ 7 മണിയോടെ തെരച്ചില്‍ വീണ്ടും ആരംഭിക്കും.

ചാലിയാറിലെ തെരച്ചിൽ തിങ്കളാഴ്ചയോടെ അവസാനിപ്പിക്കും. ഉരുൾപൊട്ടൽ ദുരന്തത്തിലെ മരണസംഖ്യ 365 ആയെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക്കൈമാറി. ഇനി 206 പേരെ കണ്ടെത്തനുണ്ട്.

മരിച്ചവരിൽ 30 കുട്ടികളും ഉൾപ്പെടുന്നു. ഔദ്യോഗികമായി സ്ഥിരീകരിച്ചത് 218
മരണമാണ്. 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10042 പേരാണ് കഴിയുന്നത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ പൊതുശ്മശാനങ്ങളിൽ സംസാരിക്കും. സർവ്വമത പ്രാർത്ഥനയോടെ ആയിരിക്കും സംസ്കാരം.

ഇന്ന് ദുരന്തഭൂമിയിൽ നിന്നും കണ്ടെടുത്തത് നാല് മൃതദേഹങ്ങളാണ്. തമിഴ്നാടിന്റെ
ഫയർഫോഴ്സ് ഡോഗ് സ്ക്വാഡിന്റെ സഹകരണം കൂടി ഇന്ന് ലഭിച്ചിരുന്നു. നാളെയും ഇതേ രീതിയിൽ തന്നെ പരിശോധന തുടരും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാരതീയ മസ്ദൂർ സംഘം സംസ്ഥാനത്തുടനീളം ഉയർത്തിയ പ്രതിഷേധ പ്രക്ഷോഭങ്ങൾ ജനശ്രദ്ധ ആകർഷിച്ചു:  സിബി വർഗീസ്

തിരുവല്ല: ഇടതു സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹ നയങ്ങൾക്കെതിരെ ഭാരതീയ മസ്ദൂർ സംഘം സംസ്ഥാനത്തുടനീളം ഉയർത്തിയ പ്രതിഷേധ പ്രക്ഷോഭങ്ങൾ ജനശ്രദ്ധ ആകർഷിച്ചുവെന്നു സംസ്ഥാന സെക്രട്ടറി സിബി വർഗീസ് പറഞ്ഞു. തിരുവല്ല മേഖലാ കമ്മിറ്റിയുടെ...

കനത്ത മഴ : നിരവധി വീടുകൾക്കുള്ളിൽ വെള്ളം കയറി

തിരുവല്ല : ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് തിരുവല്ല നഗരസഭയിലെ 17, 18 വാർഡുകളിൽ ഉൾപ്പെടുന്ന തിരുമൂലപുരം പുളിക്കത്തറ മാലി , ആറ്റുവാലി, അടുമ്പടം , മംഗലശ്ശേരി എന്നീ പ്രദേശങ്ങളിലെ നിരവധി...
- Advertisment -

Most Popular

- Advertisement -