Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorപുലിയൂർ രവീന്ദ്രൻ...

പുലിയൂർ രവീന്ദ്രൻ അനുസ്മരണം

ചെങ്ങന്നൂർ : കവിയും സാഹിത്യകാരനും നാടകകൃത്തും അധ്യാപകനുമായിരുന്ന പുലിയൂർ രവീന്ദ്രന്റെ പതിനൊന്നാമത് അനുസ്മരണ സമ്മേളനം അദ്ദേഹത്തിന്റെ ജന്മഗൃഹമായ പുലിയൂർ കൊമ്പുക്കൽ വീട്ടിൽ സംഘടിപ്പിച്ചു. പ്രശസ്ത കവിയും ഗാനരചയിതാവും കേരള ഫോക്‌ലോർ അക്കാദമി മുൻ ചെയർമാനുമായ ഒ.എസ്. ഉണ്ണികൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

മലയാള സാഹിത്യത്തിലും സാംസ്കാരിക രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു പുലിയൂർ രവീന്ദ്രൻ. കവിതയിലൂടെയും നാടകത്തിലൂടെയും ഗാനരചനയിലൂടെയും സാധാരണ മനുഷ്യരുടെ ജീവിതവും നാടിന്റെ സാംസ്കാരിക സ്വത്വവും ആവിഷ്കരിച്ച അദ്ദേഹത്തിന്റെ സർഗാത്മക സംഭാവനകൾ ഇന്നും ആസ്വാദകഹൃദയങ്ങളിൽ സജീവമായി നിലനിൽക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ആലാ വാസുദേവൻ പിള്ള അധ്യക്ഷത വഹിച്ചു.  ജോജി ചെറിയാൻ, ബാബു തോമസ്, കെ.പി. പ്രദീപ്, എം.എൻ.പി. നമ്പൂതിരി, ടി.ടി. ശൈലജ, കൃഷ്ണകുമാർ കാരക്കാട്, പീതാംബരൻ പരുമല, ബുധനൂർ രഘുനാഥ്, ഡോ. രാജീവ് പുലിയൂർ, കൃഷ്ണദേവി ആർ എന്നിവർ പ്രസംഗിച്ചു. പുലിയൂർ രവീന്ദ്രന്റെ കവിതകളുടെ ആലാപനം സാഞ്ചി മാധവും ഗാനങ്ങൾ കോർത്തിണക്കിയ സംഗീതാർച്ചന മകൾ രചന കെ.ആറും അവതരിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം : പ്രത്യേക സമിതി അന്വേഷിക്കും

തിരുവനന്തപുരം : കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. നിലവിൽ നടക്കുന്ന അന്വേഷണത്തിന് പുറമെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണം....

പ്രശസ്ത സംഗീത സംവിധായകൻ ദേവ അന്തരിച്ചു

ചെന്നൈ : പ്രശസ്ത തമിഴ് ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമായ ദേവ (75) അന്തരിച്ചു.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തെന്നിസൈ തെൻട്രൽ എന്ന വിളിപ്പേരിലാണ് ദേവ അറിയപ്പെട്ടിരുന്നത്.1980-കളുടെ അവസാനത്തിലും 1990-കളുടെ തുടക്കത്തിലുമാണ് ദേവ...
- Advertisment -

Most Popular

- Advertisement -